'തെലുങ്ക് സിനിമയിൽ നിങ്ങൾ ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നു'; അല്ലു അർജുനെ അഭിനന്ദിച്ച് സൂര്യ

അല്ലു അർജുനെയും ദേവി ശ്രീ പ്രസാദിനെയും അഭിനന്ദിച്ച് നടൻ സൂര്യ
അല്ലു അർജുൻ, സൂര്യ/ ഇൻസ്റ്റ​ഗ്രാം
അല്ലു അർജുൻ, സൂര്യ/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ അല്ലു അർജുനെ അഭിനന്ദിച്ച് നടൻ സൂര്യ. തെലുങ്ക് സിനിമയിൽ അല്ലു അർജുൻ സൃഷ്‌ടിച്ചത് ചരിത്രമാണെന്നും ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നുവെന്നും എക്‌സിൽ സൂര്യ കുറിച്ചു. പുഷ്‌പയിലൂടെ തന്നെ മികച്ച സം​ഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ ദേവി ശ്രീ പ്രസാദിനെയും സൂര്യ അഭിനന്ദിച്ചു. 

'ആശംസകൾ പ്രിയ അല്ലു അര്‍ജുന്‍. 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തതിലൂടെ നിങ്ങൾ തെലുങ്ക് സിനിമയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ഒരുപാട് സന്തോഷം. ഇത് അർഹിച്ച അംഗീകാരം.'–സൂര്യ എക്സിൽ കുറിച്ചു.

സുകുമാർ സംവിധാനം ചെയ്‌ത പുഷ്‌പ പാൻ ഇന്ത്യൻ സിനിമയായെത്തി ബോക്‌സ്‌ ഓഫീസിൽ തരം​ഗമായി മാറി. ചിത്രത്തിലെ വില്ലൻ വേഷത്തിലെത്തിയ ഫഹദ് ഫാസിലിന്റെ പ്രകടനത്തിന് വലിയ പ്രേക്ഷകപ്രീതി ലഭിച്ചിരുന്നു. സൂര്യയുടെ അഭിനന്ദനത്തിന് നന്ദിയറിച്ച് അല്ലു അർജുനും രം​ഗത്തെത്തി. 'താങ്ക്‌യൂ സോ മച്ച് സൂര്യ ​ഗാരു എന്നായിരുന്നു സൂര്യയുടെ ട്വീറ്റിന് മറുപടിയായി അല്ലു കമന്റ് ചെയ്‌തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
Sathyan Anthikad, Mohanal and Anoop Sathyan
X

FOLLOW US

ON GOOGLE DISCOVER