സുശാന്തിന്റെ ബന്ധുവിനും സഹായിക്കും പട്ടാപ്പകല്‍ വെടിയേറ്റു; ഒരാളുടെ നില ഗുരുതരം 

പ്രതികളെ സംബന്ധിച്ച സൂചനകൾ ലഭ്യമായെന്നും ഉടൻ പിടിയിലാവുമെന്നും പൊലീസ്
സുശാന്ത് സിങ് രജ്പുത്ത്/ ഫയല്‍ ചിത്രം
സുശാന്ത് സിങ് രജ്പുത്ത്/ ഫയല്‍ ചിത്രം
Updated on
1 min read

പട്ന: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിന്റെ ബന്ധു അടക്കം രണ്ടുപേർ വെടിയേറ്റു. രാജ്കുമാർ സിങ്ങും സഹായി അലി ഹസ്സനുമാണ് വെടിയേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. 

ബിഹാറിലെ സഹർസ ജില്ലയിൽ ശനിയാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. മൂന്നുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിൽ. പ്രതികളെ സംബന്ധിച്ച സൂചനകൾ ലഭ്യമായെന്നും ഉടൻ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു. 

ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ മധേപുര ജില്ലയിലേക്കുള്ള യാത്രക്കിടെ സഹർസ കോളജിനു സമീപത്തുവെച്ച് അക്രമിസംഘം രാജ്കുമാറിന്റെ കാർ തടയുകയായിരുന്നു. വഴിയാത്രക്കാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. അലി ഹസന്റെ അവസ്ഥ ഗുരുതരമാണ്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com