പിറന്നാൾ ആശംസിച്ച ആരാധകർക്കും സുഹൃത്തുക്കൾക്കും നന്ദി അറിയിച്ച് നടൻ ടൊവിനോ തോമസ്. കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്. ഫോണും നെറ്റ് വർക്കും ഒന്നും ഇല്ലാത്ത സ്ഥലത്തായിരുന്നു പിറന്നാൾ ദിനം ചിലവിട്ടതെന്നും അതുകൊണ്ടാണ് ആശംസകൾക്ക് മറുപടി നൽകാൻ കഴിയാതെ പോയതെന്നും താരം കുറിച്ചു.
ടൊവിനോയുടെ പോസ്റ്റ്
“അതിമനോഹരമായ ആളുകൾക്കൊപ്പം ഒരു വർഷം കൂടി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു, അതിർത്തികൾക്കപ്പുറം സ്വീകാര്യത ലഭിച്ച റിലീസുകൾ ഉണ്ടായിരുന്നു, നിങ്ങളോട് പറയാൻ ഒരുപാട് കഥകളും നിങ്ങൾക്ക് സമ്മാനിക്കാൻ ഒരുപാട് കഥാപാത്രങ്ങളുമായി മറ്റൊരു വർഷത്തിനായി ഞാൻ കാത്തിരിക്കുകയാണ്.
ഇന്ന് നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും ഊഷ്മളതയ്ക്കും നന്ദി!
ഫോണും നെറ്റ്വർക്കും ഇല്ലാത്ത ഒരിടത്ത് എന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ ഞാൻ മറുപടി നൽകാതിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ എല്ലാ സന്ദേശങ്ങളും വായിച്ചെന്ന് ഞാൻ ഉറപ്പാക്കും, നിങ്ങളോട് ഓരോരുത്തരോടും ഞാൻ നന്ദിയുള്ളവനാണ്. 
സ്നേഹവും പിന്തുണയുമായി ഒരു വർഷം കൂടി എന്നോടൊപ്പം നിന്നതിന് നന്ദി. കുടുംബം, സുഹൃത്തുക്കൾ, സിനിമ, യാത്രകൾ, കഥകൾ തുടങ്ങി ജീവിതത്തിലെ മനോഹരമായ എല്ലാ കാര്യങ്ങൾക്കും ചിയേർസ്! സ്നേഹപൂർവം നിങ്ങളുടെ ടൊവിനോ” താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates