നടൻ വിജയകാന്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ചെന്നൈ; തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷം കോവിഡ് ബാധിതനായ അദ്ദേഹം രോ​ഗമുക്തി നേടിയിരുന്നു. കൂടാതെ മറ്റു ചില രോ​ഗങ്ങൾക്കും അദ്ദേഹം ചികിത്സ തേടുന്നുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു വർഷങ്ങളായി പൊതുചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു വിജയകാന്ത്. പ്രിയതാരം ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് പ്രാർത്ഥനകളുമായി എത്തുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com