'ലാലേട്ടനോ വിജയ്‌യോ വരുമ്പോൾ ആളുകൾ ഓടിക്കൂടില്ലേ; അതുപോലെയായിരുന്നു ഹാഷിറേ എന്ന് വിളിച്ച് എല്ലാവരും ഓടിയത്'

അന്നാണ് ഞാൻ ആദ്യമായി ഹാഷിറിനെ കാണുന്നത്.
Vijay Babu, Hashir
Vijay Babu, Hashirഇൻസ്റ്റ​ഗ്രാം
Updated on
1 min read

വാഴ ആദ്യ ഭാ​ഗത്തേക്കാൾ വൻ സ്വീകാര്യതയാണ് രണ്ടാം ഭാ​ഗത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഹാഷിർ, അജിൻ, അലൻ, ദേവരാജ്, വിനായക് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. മുജീബ് സാർ എന്ന കഥാപാത്രമായി നടൻ വിജയ് ബാബുവും ചിത്രത്തിലെത്തിയിരുന്നു.

ചിത്രത്തിലെ വിജയ് ബാബുവിന്റെ പെർഫോമൻസിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഹാഷിറിനെ കുറിച്ച് വിജയ് ബാബു ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമായി മാറുന്നത്. "സ്കൂളിലെ അസംബ്ലി സീനാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്.

ഏകദേശം 250 ഓളം കുട്ടികൾ ആ സീനിൽ ഉണ്ടായിരുന്നു. ആ സമയത്ത് ഞാനും അജുവും ഒരു റൂമിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു. പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടു. എല്ലാ കുട്ടികളും ഒരു ദിശയിലേക്ക് നിയന്ത്രണമില്ലാതെ ഓടാൻ തുടങ്ങി. സത്യം പറഞ്ഞാൽ, ലാലേട്ടനോ അല്ലെങ്കിൽ തമിഴ്നടൻ വിജയ്‌യോ വരുമ്പോൾ ആളുകൾ ചുറ്റും ഓടി കൂടുന്നതു പോലെ.

Vijay Babu, Hashir
'മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പ്രൊപ്പ​ഗാണ്ട, ചോർത്തിയതിന് കാരണം അതായിരിക്കാം'; 'ജന നായകൻ' ചോർന്ന ദൃശ്യങ്ങൾ കണ്ടെന്ന് കസ്തൂരി

ഹാഷിറേ... എന്ന് വിളിച്ചു കൊണ്ട് എല്ലാവരും ഓടുകയായിരുന്നു. അന്നാണ് ഞാൻ ആദ്യമായി ഹാഷിറിനെ കാണുന്നത്. സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി. സോഷ്യൽ മീഡിയ ഉപയോ​ഗിച്ചും ഇത്തരത്തിലുള്ള ഒരു ഓളം സൃഷ്ടിക്കാനാകുമെന്ന് അന്ന് മനസിലായി".- വിജയ് ബാബു പറഞ്ഞു.

Vijay Babu, Hashir
'അതുപോലും ഇല്ലെങ്കിൽ ഞങ്ങളെ പുഴുത്ത പട്ടിയെ പോലെ ആക്കി തീർക്കും; എന്തേ സമൂഹം ഇങ്ങനെയാകുന്നത്'

സോഷ്യൽ മീഡിയ റീലുകളിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഹാഷിർ. അതേസമയം സവിൻ സാ സംവിധാനം ചെയ്ത വാഴ 2 ബോക്സ് ഓഫീസിൽ 150 കോടിയും കടന്ന് കുതിക്കുകയായണ്. വെറും എട്ട് ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയത്.

Summary

Cinema News: Actor Vijay Babu talks about Vaazha 2 Actor Hashir.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com