100 ആരാധകർക്ക് സൗജന്യ ഹോളിഡേ ട്രിപ്പ്; ക്രിസ്മസ് സമ്മാനവുമായി വിജയ് ദേവരകൊണ്ട

കഴിഞ്ഞ അഞ്ച് വർഷമായുള്ള പതിവ് തെറ്റിക്കാതെ ദേവരസാന്ത 2022 പ്രഖ്യാപിച്ച് നടൻ വിജയ് ദേവരകൊണ്ട. 100 ആരാധകർക്ക് ഒരു ഹോളിഡേ ട്രിപ്പാണ് താരം ഇക്കുറി നൽകുന്ന സമ്മാനം
വിജയ് ദേവരകൊണ്ട/ ചിത്രം: ഫേയ്സ്ബുക്ക്
വിജയ് ദേവരകൊണ്ട/ ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

പതിവുതെറ്റിക്കാതെ ആരാധകർക്കുള്ളി ക്രിസ്മസ് സർപ്രൈസുമായി എത്തിയിരിക്കുകയാണ് നടൻ വിജയ് ദേവരകൊണ്ട. തന്റെ ചിലവിൽ 100 ആരാധകർക്ക് ഒരു ഹോളിഡേ ട്രിപ്പാണ് താരം ഇക്കുറി നൽകുന്ന സമ്മാനം. യാത്രയുടെ മുഴുവൻ ചിലവും താരം വഹിക്കും. 

കഴിഞ്ഞ അഞ്ച് വർഷമായുള്ള പതിവാണ് വിജയ് ദേവരകൊണ്ട ഇക്കുറിയും തുടരുന്നത്. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചതും. യാത്രപോകാൻ ആ​ഗ്രഹമുള്ള സ്ഥലം കണ്ടെത്താനുള്ള ഒരു പോൾ താരം പങ്കുവച്ചു. ഇന്ത്യയിലെ മലനിരകൾ, ഇന്ത്യയിലെ കടൽത്തീരങ്ങൾ, കൾച്ചർ ട്രിപ്പ്, ഇന്ത്യയിലെ മരുഭൂമികൾ എന്നിങ്ങനെ നാല് ഓപ്ഷനുകളാണ് ആരാധകർക്ക് മുന്നിൽ വച്ചത്. ഇതിൽ കൂടുതൽ പേർ തെരഞ്ഞെടുത്തതാകട്ടെ ഇന്ത്യയിലെ മലനിരകൾ ആണ്. 

"അഞ്ച് വർഷം മുമ്പ് ഞാൻ തുടങ്ങിവച്ച ആചാരം. ഇക്കുറി ഏറ്റവും മികച്ച ഒരു ആശയം എനിക്ക് ലഭിച്ചു. നിങ്ങളിൽ 100 പേരെ എല്ലാ ചിലവുകളും എടുത്തുള്ള ഒരു ഹോളിഡേയ്ക്ക് അയക്കുകയാണ് ഞാൻ. യാത്ര പോകേണ്ട ഇടം തെരഞ്ഞെടുക്കാൻ എന്നെ സഹായിക്കൂ", എന്നുപറഞ്ഞാണ് താരം പോൾ പങ്കുവച്ചത്. 42 ശതമാനത്തിലധികം പേർ ഇന്ത്യയിലെ മലനിരകളിലേക്ക് പോകാമെന്ന അഭിപ്രായക്കാരാണ്. 27 ശതമാനം പേർ ഇന്ത്യയിൽ ഒരു കൾച്ചർ ട്രിപ്പ് നടത്താമെന്ന് പറഞ്ഞപ്പോൾ 24 ശതമാനം പേർക്ക് ഇന്ത്യയിലെ കടൽത്തീരങ്ങളിലേക്ക് പോകാനാണ് ആ​ഗ്രഹം. ഇന്ത്യയിലെ മരുഭൂമികൾ തെരഞ്ഞെടുത്തത് വെറും 6 ശതമാനം പേർ മാത്രമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Keerthy Suresh
Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
X

FOLLOW US

ON GOOGLE DISCOVER