"ഞാൻ രാഷ്ട്രീയക്കാരനല്ല, പട്ടാളക്കാരൻ", 'വീരരാഗവൻ'; വിജയ് ചിത്രം ബീസ്റ്റ് ട്രെയിലർ 

'വീരരാഗവൻ' എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്
വീഡിയോ സ്ക്രീൻഷോട്ട്
വീഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റിന്റെ ട്രെയിലർ എത്തി. ചെന്നൈയിലെ ഒരു മാൾ ടെററിസ്റ്റുകൾ ഹൈജാക്ക് ചെയ്തതിന് പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'വീരരാഗവൻ' എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. സർക്കാരും അധികൃതരും നിസഹായരായ സാഹചര്യത്തിൽ മാളിൽ അകപ്പെട്ടവർക്ക് രക്ഷകനായി എത്തുന്നത് വിജയ് ആണ്. 

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. ഡോക്ടർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയാണിത്. വിജയിയുടെ മറ്റൊരു മാസ് എന്റർടെയ്നർ ചിത്രം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോൾ. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. ഷൈനിന്റെ കന്നി തമിഴ് ചിത്രമാണിത്. 

ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. കെജിഎഫ് അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് തിയറ്ററുകളിലെത്തും. മാസ്റ്ററിൻറെ വൻ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് 'ബീസ്റ്റ്'. റോക്ക് സ്റ്റാർ അനിരുദ്ധ് ആണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER