വിജയ് സേതുപതി/എക്‌സ്‌പ്രസ് ചിത്രം
വിജയ് സേതുപതി/എക്‌സ്‌പ്രസ് ചിത്രം

കടുത്ത മാനസിക സംഘർഷം; ഇനി വില്ലനാകാനില്ലെന്ന് വിജയ് സേതുപതി

വില്ലന്‍ കഥാപാത്രങ്ങള്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുവെന്ന് വിജയ് സേതുപതി
Published on

സിനിമയിൽ ഇനി വില്ലൻ വേഷങ്ങൾ ചെയ്യില്ലെന്ന് നടന്‍ വിജയ് സേതുപതി. വില്ലന്‍ കഥാപാത്രങ്ങള്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും ഇനി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍  താനില്ലന്നും വിജയ് പറയുന്നു. ഷാരൂഖ് ഖാന്‍ നായകനായ ‘ജവാന്‍’ സിനിമയിലാണ് വിജയ് സേതുപതി ഏറ്റവും അവസാനമായി വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. 

വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ പരിമിതി തോന്നാറുണ്ട്. വലിയ മാനസിക സംഘര്‍ഷം അതുണ്ടാക്കുന്നുവെന്നും. ഈ മാനസിക ബുദ്ധിമുട്ട് താന്‍ അഭിമുഖീകരിക്കേണ്ടതില്ല എന്ന തോന്നല്‍ ഉണ്ടായി എന്നുമാണ് താരം പറയുന്നത്.

ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ഇനി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. കുറച്ച് കാലത്തേക്ക് എങ്കിലും വില്ലന്‍ റോളുകളില്‍ നിന്ന് വിട്ടുനില്‍ക്കമെന്നും വിജയ് പറയുന്നു. 54-ാം രാജ്യാന്തര ചലച്ചിത്രമേളയില്‍ സംസാരിക്കവെയാണ് താരത്തിന്‍റെ ഈ പ്രതികരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com