നടൻ വിജിലേഷ് അച്ഛനായി. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് മകൻ പിറന്ന സന്തോഷം ആരാധകരെ അറിയിച്ചത്. മകന് ഏദൻ എന്ന് പേരിട്ട വിവരവും താരം പങ്കുവച്ചിട്ടുണ്ട്. മകനും ഭാര്യ സ്വാതി ഹരിദാസിനും ഒപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് വിജിലേഷിന്റെ കുറിപ്പ്.
പുതിയ ലോകം പുതിയ പ്രതീക്ഷകൾ
പുതിയ ലോകം പുതിയ പ്രതീക്ഷകൾ ഇനി ഞങ്ങളോടൊപ്പം ഏദനും- എന്ന കുറിപ്പിലാണ് സന്തോഷം പങ്കുവച്ചത്. നിരവധി താരങ്ങളും ആരാധകരും അടക്കമുള്ളവർ വിജിലേഷിന് ആശംസകൾ നേർന്നിട്ടുണ്ട്. മെറ്റേണിറ്റി ഷൂട്ട് പങ്കുവച്ചുകൊണ്ടാണ് അച്ഛനാവാൻ പോകുന്ന വിവരം താരം പങ്കുവച്ചത്.
സ്വാതിയെ കണ്ടെത്തിയത് ഫേയ്സ്ബുക്കിൽ
കഴിഞ്ഞ വർഷം മാർച്ചിലാണ് വിജിലേഷും സ്വാതിയും വിവാഹിതരാവുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് വജിലേഷ് വധുവിനെ കണ്ടെത്തിയത്. മഹേഷിൻറെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് വധു. മഹേഷിന്റെ പ്രതികാരത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയറ്ററിൽ കൈയടി നേടിയ താരമാണ് വിജിലേഷ് കാരയാട്. ഈ സിനിമയ്ക്കു ശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ വിജിലേഷ് എത്തിയിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ‘വരത്തൻ’ എന്ന ചിത്രത്തിലെ ജിതിൻ എന്ന കഥാപാത്രമാണ് വിജിലേഷിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. അടുത്തിടെ പുറത്തിറങ്ങിയ അജഗജാന്തരത്തിലും വിജിലേഷ് അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates