എൽഡിഎഫ് ജയം ആഘോഷിച്ച് വിനായകൻ, ഇലത്താളം കൊട്ടി ജോജുവും; വിഡിയോ വൈറൽ 

താളം പിടിക്കുന്ന ജോജുവും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകനുമാണ് വിഡിയോയിൽ
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ എൽഡിഎഫ് വിജയത്തിന്റെ ആഹ്ളാദപ്രകടനത്തിൽ പങ്കെടുത്ത് നടന്മാരായ ജോജു ജോർജും വിനായകനും. താളം പിടിക്കുന്ന ജോജുവിനെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകനെയുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോകളിൽ കാണാനാകുക. 

വിജയാഘോഷം എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് നടന്മാർ കണ്ടുമുട്ടിയത്. ലാൽ ജോസ് സിനിമയുടെ ഷൂട്ടിംഗിൽ പങ്കെടുക്കുകയായിരുന്നു ജോജു ഇവിടെ. ഇതിനിടെയാണ് ഇടതുമുന്നണി പ്രവർത്തകർക്കൊപ്പം ആഹ്ലാദപ്രകടനത്തിൽ വിനായകനെ കണ്ടത്. 

കൊച്ചി കോർപ്പറേഷൻ 63-ാം ഡിവിഷൻ ഗാന്ധിനഗറിൽ സിപിഐഎമ്മിന്റെ ബിന്ദു ശിവനാണ് വിജയിച്ചത്. എൽഡിഎഫിൻറെ സിറ്റിംഗ് സീറ്റ് ആണിത്. 687 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് ബിന്ദു ശിവൻ ജയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER