'പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ...!!'; കൈകൾക്ക് പൊള്ളലേറ്റു, ഇപ്പോൾ ആശുപത്രിയിലെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ 

'വെടിക്കെട്ട്' സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണാണ് പൊള്ളലേറ്റത്
വിഷ്ണു ഉണ്ണികൃഷ്ണൻ
വിഷ്ണു ഉണ്ണികൃഷ്ണൻ
Updated on
1 min read

ഷൂട്ടിംഗിനിടെ പൊള്ളലേറ്റ് ചികിത്സയിലാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. തന്റെ ആരോ​ഗ്യം സംബന്ധിച്ച് സോഷ്യൽ മീഡിയയിലടക്കം വരുന്ന വിവരങ്ങളുടെ സത്യാവസ്ഥ ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം ഇപ്പോൾ. പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടെന്ന് കുറിച്ചു കൊണ്ടാണ് നടൻ ഇക്കാര്യം പങ്കുവച്ചത്. 

'വെടിക്കെട്ട്' സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് കൈകൾക്ക് പൊള്ളലേറ്റുവെന്നും. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും വിഷ്ണു കുറിച്ചു. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും താരം അറിയിച്ചു. 

ഫേസ്ബുക്ക് പോസ്റ്റ്

"SAY NO TO PLASTIC" 
പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ...!!
പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. 
"വെടിക്കെട്ട് " സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എൻ്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. 
 എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി..
എല്ലാവരോടും സ്നേഹം 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com