മാസ്‌കും ഹെല്‍മെറ്റും ഇല്ല, ഭാര്യയുമൊത്ത് നടന്‍ വിവേക് ഒബ്‌റോയുടെ ബൈക്ക് സവാരി; പിഴ 

നടന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഹെല്‍മെറ്റ് ധരിക്കാതെ ഭാര്യയുമൊത്ത് ബൈക്കില്‍ യാത്രചെയ്ത ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്ക്ക് പിഴ. പ്രണയദിനത്തില്‍ ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം പോകുന്നതിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ കേസെടുക്കുകയായിരുന്നു. നടന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചത്. 

പൊതുസേവകന്‍ കൃത്യമായി പ്രഖ്യാപിച്ച ഉത്തരവ് പാലിക്കാതിരിക്കുക, ജീവന് അപകടകരമായ രോഗം പരത്തുന്ന തരത്തിലുള്ള  അശ്രദ്ധമായ പ്രവര്‍ത്തി എന്നിവയ്ക്കു പുറമേ മോട്ടോര്‍ വാഹന നിയമ പ്രകാരവുമാണ് നടനെതിരെ കേസെടുത്തത്. ആറ് മാസത്തെ ജയില്‍ വാസമോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കേണ്ടതാണ് നടനെതിരെയുള്ള കേസ്.

പിഴ ചുമത്തിയതിന് പിന്നാലെ ഹെല്‍മറ്റിന്റെയും മാസ്‌കിന്റെയും പ്രാധാന്യം മനസിലാക്കി നല്‍കിയതിന് മുംബൈ പൊലീസിന് നന്ദി കുറിച്ചിരിക്കുകയാണ് നടന്‍. ട്വിറ്ററിലാണ് തെറ്റ് ഏറ്റുപറഞ്ഞുള്ള താരത്തിന്റെ വാക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com