കള്ളപ്പണം വെളുപ്പിക്കൽ: നടി യാമി ഗൗതമിനെ ഇഡി ചോദ്യം ചെയ്യും, സമൻസ് അയച്ചു 

ജൂലൈ 7 ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

ബോളിവുഡ് നടി യാമി ഗൗതമിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്റ്റ് (ഫെമ) ലംഘിച്ചെന്നാരോപിച്ചാണ് നടിക്ക് സമൻസ് അയച്ചിരിക്കുന്നത്. നടിയുടെ ബാങ്ക് അക്കൗണ്ടില്‍ ഒന്നര കോടി രൂപയുടെ വിദേശ പണമിടപാട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ജൂലൈ 7 ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് നടിയെ ഇഡി വിളിപ്പിക്കുന്നത്.

വിക്കി ഡോണർ സിനിമയിലൂടെ ശ്രദ്ധ നേടിയ യാമി അടുത്തിടെയാണ് ചലച്ചിത്ര നിർമ്മാതാവ് ആദിത്യ ധറുമായി വിവാഹിതയായത്. കാബിൽ, ബദ്ലാപൂർ തുടങ്ങി നിരവധി സിനിമകളിൽ യാമി അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com