'രാമായണ' ഒന്നാം ഭാഗത്തിൽ യഷിനും രൺബീറിനൊപ്പം തുല്യ പ്രാധാന്യമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് സിനിമയാണ് 'രാമയണ'
Ramayana film poster and Actor Yash
രാമായണ പോസ്റ്റര്‍,യഷ്ഫേയ്സ്ബുക്ക്
Updated on
1 min read

നിതീഷ് തിവാരി ഒരുക്കുന്ന 'രാമായണ'യാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവര്‍ പ്രധാനകഥാപാത്രത്തിലെുന്ന സിനിമ വമ്പൻ താരനിരയും ബജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നായിട്ടാണ് ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളായി ആണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ യഷ് അവതരിപ്പിക്കുന്ന രാവണ കഥാപാത്രത്തെ സംബന്ധിച്ച റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം.

നേരത്തെ ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ യഷ് വെറും 15 മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും,ചിത്രത്തിന്‍റെ ഒന്നാം ഭാഗത്തിന്റെ അവസാനത്തോടെയാകും യഷിനെ അവതരിപ്പിക്കുക എന്നതുമായിരുന്നു റിപ്പോർട്ടുകൾ . എന്നാൽ ചിത്രത്തിൽ യഷ് ഒരു മണിക്കൂറോളം നേരം ഉണ്ടാകും എന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്. ചിത്രത്തിനായി 50 ദിവസത്തോളം യഷ് ഷൂട്ട് ചെയ്‌തെന്നും രാമായണ ഒന്നാം ഭാഗത്തിൽ യഷിന്റെ നിർണായക രംഗങ്ങൾ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയിൽ അഭിനയിക്കാനായി നടൻ വാങ്ങുന്നത് റെക്കോർഡ് പ്രതിഫലമാണ്. 50 കോടി വെച്ച് 100 കോടിയാണ് ഇരുഭാഗങ്ങളിലുമായി യഷിന്റെ പ്രതിഫലം എന്നാണ് വാര്‍ത്തകള്‍. കെജിഎഫിൽ യഷിന്‍റെ പ്രതിഫലം 30- 35 കോടി ആയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍

Ramayana film poster and Actor Yash
'മമ്മൂക്കാ വല്ലാത്തൊരു ചെയ്ത്തായി പോയി'; പേര് മാറ്റിയതിന് പിന്നിൽ വീണ്ടും ട്വിസ്റ്റുമായി വിൻസി അലോഷ്യസ്

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു എന്നതാണ് ടീസറിന് പിന്നാലെ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. രാമ രാവണയുദ്ധം തന്നെയാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്‍റെ ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027ലെ ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപ്പണഖയുമായി അഭിനയിക്കും. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 1600 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോർട്ട്.

Summary

Actor Yash has an equally important role in the first part of the movie Ramayana. Yash plays the role of Ravana in this film.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com