'സോപ്പാണ് വിൽക്കുന്നത്, എന്നെയല്ല, 52 കാരിയായ എന്നോട് ഇങ്ങനെ'; പൊട്ടിത്തെറിച്ച് ഐശ്വര്യ, വിഡിയോ
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ഐശ്വര്യ ഭാസ്കരൻ. നരസിംഹത്തിലെ ഐശ്വര്യയുടെ കഥാപാത്രം മലയാളികൾക്കും ഇന്നും പ്രിയപ്പെട്ടതാണ്. ഇപ്പോൾ അഭിനയത്തോടൊപ്പം ചെറിയ ബിസിനസുമായി മുന്നോട്ടുപോവുകയാണ് താരം. സോപ്പും മറ്റു സൗന്ദര്യ വർധക വസ്തുക്കളും വിൽപന നടത്തുന്നുണ്ട്. അതിനിടെ തനിക്ക് അശ്ലീല സന്ദേശം അയച്ച് ശല്യം ചെയ്യുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ഐശ്വര്യയുടെ പ്രതികരണം.
സോപ് വിൽപനയുമായി ബന്ധപ്പെട്ട നമ്പറിലൂടെയാണ് ചിലർ അശ്ലീല സന്ദേശം അയക്കുന്നത് എന്നാണ് ഐശ്വര്യ പറയുന്നത്. രാവിലെ 9 മുതൽ രാത്രി 9 വരെ മെസേജ് അയക്കാൻ പാടുള്ളൂ എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ അശ്ലീല ഫോട്ടോസും മെസേജുകളും ആണ് പാതിരാത്രിയില്‍ ഈ രണ്ട് നമ്പറിലേക്കും വരുന്നത്. ആദ്യം പ്രതികരിക്കേണ്ട എന്നു കരുതിയെന്നും മകളാണ് ഇത് തുറന്നു പറയണമെന്ന് പറഞ്ഞതെന്നും താരം വ്യക്തമാക്കി.
തനിക്ക് മോശം മെസേജ് അയച്ച മൂന്നു പേരുടെ പേരുകളാണ് ഐശ്വര്യ പുറത്തുവിട്ടത്. ഇതിൽ ഒരാൾ സ്വകാര്യ ഭാഗത്തിന്റെ ചിത്രം എടുത്ത് അയച്ചെന്നും ഇത് കണ്ട് തനിക്ക് പാനിക് അറ്റാക് വന്നെന്നുമാണ് ഐശ്വര്യ പറയുന്നത്. ‘വയസ്സ് ആയാലും ശരീരം ഇപ്പോഴും ചെറുപ്പമാണ്, അങ്ങോട്ട് വരട്ടെ’ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള മെസേജാണ് മറ്റൊരാൾ അയച്ചത്. വീട്ടിൽ വന്ന് സോപ് കണ്ടോട്ടെ എന്നു ചോദിച്ച ഒരാളുടെ ചിത്രവും താരം പങ്കുവച്ചു. 52 വയസുകാരിയായ തന്നോടാണ് ഇത് ചെയ്യുന്നത് എന്നാണ് താരം പറയുന്നത്.
തനിക്ക് അശ്ലീലം അയച്ചവരെ എല്ലാം കണ്ണുപൊട്ടുന്ന ചീത്തയാണ് ഐശ്വര്യ വിളിച്ചത്. ഇവന്മാരെ ചെരുപ്പിന് അടിക്കണമെന്നും താരം പറഞ്ഞു. തന്റെ സോപ്പാണ് വിൽപനയ്ക്ക് വച്ചിരിക്കുന്നതെന്നും തന്നെ അല്ലെന്നും ഐശ്വര്യ പറയുന്നുണ്ട്. സിനിമാ നടമാർ എല്ലാം മോശക്കാരാണെന്നാണ് ഒരു വിഭാഗം ചിന്തിക്കുന്നത്. 52 വയസ്സ് ആയി എനിക്ക്. മകളെ കല്യാണം കഴിപ്പിച്ച് കൊടുത്ത് മുത്തശ്ശിയാവാന്‍ പോകുന്നു. ഈ എന്നോട് ഇങ്ങനെയാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ഇത് വളരെ ഭീകരമായ അവസ്ഥയാണ്. ഇതിനൊരു അവസാനം വേണം. ഒരു സ്ത്രീ ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണണമെന്നും ഐശ്വര്യ പറഞ്ഞു. ഇനിയും ഇത്തരം മെസേജുകൾ അയക്കുന്നവർക്കെതിരെ നിയമപരമായും അല്ലാതെയും നടപടി സ്വീകരിക്കുമെന്നും താരം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

