ഇടതും വലതും തമ്മിൽ മാറിപ്പോകും, പക്ഷെ ഇപ്പോൾ ഇടതുമാറി, വലതുമാറി അന്നുവിന്റെ കളരി 

കളരിയുടെ ബാലപാഠങ്ങൾ പഠിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അറിയിച്ച് ഫോട്ടോകളും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് അന്നു
അന്നു ആന്റണി/ചിത്രം: ഇൻസ്റ്റ​ഗ്രാം
അന്നു ആന്റണി/ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

‘ആനന്ദം’, ‘ഹൃദയം’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് അന്നു ആന്റണി. ഇടത്തും വലത്തും തമ്മിൽ അറിയാത്ത ഒരാളിൽ നിന്ന് ഇടതുമാറി, വലതുമാറി, ഉയർന്നുപൊങ്ങി കളരി മുറകൾ അഭ്യസിക്കുകയാണ് ഇപ്പോൾ നടി. കളരിയുടെ ബാലപാഠങ്ങൾ പഠിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അറിയിച്ച് ഫോട്ടോകളും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് അന്നു. 

ഇടതും വലതും തമ്മിൽ ആശയക്കുഴപ്പത്തിലാകുന്ന ഒരാളിൽ നിന്ന് ‌ഒരൽപം കളരി ചെയ്യുന്ന ഒരാളിലേക്ക്, ഒരുപാട് നന്ദി എന്ന് കുറിച്ചാണ് അന്നു ചിത്രങ്ങൾ പങ്കുവച്ചത്. കളരി പഠിക്കുന്ന സ്ഥാപനത്തോടും ​ഗുരുക്കന്മാരോട് നന്ദി പറ‍ഞ്ഞിട്ടുണ്ട്. 

സോഷ്യൽ മീഡിയയിൽ സജീവമായ അന്നു തന്റെ യാത്രകളെക്കുറിച്ചും വിനോദങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കരിക്കിന്റെ വെബ്സീരിസിലും അന്നു ഭാ​ഗമായിരുന്നു. മിനി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പൂക്കാലം, പ്രിയപ്പെട്ടവവൻ പിയുഷ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ


 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kunal Kemmu's house in Srinagar
Meera Anil and Asif Ali
Madhu Warrier and Manju Warrier
Vijay Sethupathi, Shahrukh Khan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com