"ഇപ്പോ തന്നെ ഫോണിൽ വിളിച്ച് പെപ്പെയോട് വരാൻ പറ"; വാശിപിടിച്ച് കരഞ്ഞ് കുട്ടി ആരാധകൻ, ഓടിയെത്തി താരം (വിഡിയോ)
യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ നിറയെ ആരാധകരുണ്ട് പെപ്പെ എന്ന മലയാളത്തിന്റെ സ്വന്തം നടൻ ആന്റണി വർഗീസിന്. ഇപ്പോഴിതാ ഒരു കുട്ടി ആരാധകൻറെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. പെപ്പെയെ കാണണമെന്ന് പറഞ്ഞ് ശാഠ്യം പിടിച്ച് കരയുന്ന കുഞ്ഞിന്റെ വിഡിയോയാണ് താരം പങ്കുവച്ചത്.
"ഇപ്പോ തന്നെ ഫോണിൽ വിളിച്ച് പെപ്പെയോട് വരാൻ പറയണം" എന്നാണ് കുഞ്ഞിന്റെ നിർബന്ധം. പെപ്പെ വരുമെന്ന് പറഞ്ഞ് മാതാപിതാക്കൾ അവനെ ആശ്വസിപ്പിക്കുന്നത് വിഡിയോയിൽ കേൾക്കാം.
ആലപ്പുഴയിൽ സിനിമാ ചിത്രീകരണത്തിന് എത്തിയതാണ് പെപ്പെ. ഇതിനിടയിൽ ദൂരെനിന്ന് കുട്ടിയെ കണ്ടിരുന്നെന്നും പരിചയപ്പെടാൻ ആയില്ലെന്നും കുറിച്ച് പെപ്പെ തന്നെയാണ് കുട്ടിആരാധകന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തായാലും ആലപ്പുഴയിലെ ചിത്രീകരണം കഴിഞ്ഞ് പോകുന്നതിനു മുൻപ് കണ്ടിട്ടേ പോകൂ എന്നാണ് പെപ്പെ നൽകിയ ഉറപ്പ്.
വിഡിയോ പങ്കുവച്ചതിന് ശേഷം താരം ആരാധകനെ കണ്ടുമുട്ടിട്ടുകയും ചെയ്തു. ഇക്കാര്യവും പെപ്പെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. "ഇന്നലെ കരഞ്ഞ ഇമ്രാൻ ഷിഹാബ് ധാ ഇന്ന് ഫുൾ ഹാപ്പിയായി 'ലൈല 'യുടെ സെറ്റിൽ എത്തിയിട്ടുണ്ട്..നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്... കൊണ്ടുവന്നില്ലേൽ അവൻ മിക്കവാറും വീട്ടിൽ അജഗജാന്തരത്തിലെ ലാലിയാകും", ചിത്രത്തിനൊപ്പം താരം കുറിച്ചു .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
