നെറ്റ്ഫ്‌ളിക്‌സിലും ആമസോണിലുമടക്കം സിനിമകളും സീരീസും; അനുഷ്‌ക ശർമ്മയുമായി 403 കോടി രൂപയുടെ കരാർ 

18 മാസത്തിനുള്ളിൽ എട്ട് സിനിമകളും സീരീസുകളും ഒരുക്കുമെന്ന് അനുഷ്‌കയുടെ സഹോദരൻ കർണേഷ് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ആമസോണും നെറ്റ്ഫ്‌ളിക്‌സും നടി അനുഷ്‌ക ശർമയുടെ നിർമാണക്കമ്പനിയായ ക്ലീൻസ്‌ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡുമായി 403 കോടിയുടെ കരാരിൽ ഏർപ്പെടുന്നു. അടുത്ത 18 മാസത്തിനുള്ളിൽ ഈ പ്ലാറ്റ്ഫോമുകളിലും മറ്റും പ്ലാറ്റ്ഫോമുകളിലുമായി എട്ട് സിനിമകളും സീരീസുകളും ഒരുക്കുമെന്ന് അനുഷ്‌കയുടെ സഹോദരനും ക്ലീൻസ്‌ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനുമായ കർണേഷ് എസ് ശർമ പറഞ്ഞു. 

അടുത്തുതന്നെ ക്ലീൻസ്‌ളേറ്റ് ഫിലിസുമായി മൂന്ന് പ്രൊഡക്ഷനിൽ സഹകരിക്കുമെന്ന് നെറ്റ്ഫ്ളിക്സ് വക്താവ് വ്യക്തമാക്കി. എന്നാൽ വരുന്ന പ്രൊജക്ടുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ 2013 ലാണ് അനുഷ്‌കയും കർണേഷും ക്ലീൻസ്‌ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. അനുഷ്‌കയുടെ എൻ എച്ച് 40 ആയിരുന്നു ആദ്യ ചിത്രം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER