ട്രെൻഡിനൊപ്പം അനുശ്രീയും; ‘സാമി… സാമി’ പാട്ടിനൊപ്പം ചുവടുവച്ച് താരം, വിഡിയോ 

'ട്രെൻഡിനൊപ്പം' എന്ന കാപ്ഷനോടെ പുതിയൊരു ഡാൻസ് വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള മലയാള നായികമാരിൽ ഒരാളാണ് അനുശ്രീ. സിനിമാ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ 'ട്രെൻഡിനൊപ്പം' എന്ന കാപ്ഷനോടെ പുതിയൊരു ഡാൻസ് വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. 

അല്ലു അർജ്ജുൻ - ഫഹദ് ചിത്രം പുഷ്പയിലെ ‘സാമി… സാമി’ എന്ന പാട്ടിനൊപ്പമാണ് അനുശ്രീ ചുവടുവെയ്ക്കുന്നത്. സെറ്റ് സാരിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടിയാണ് അനുശ്രീ വിഡിയോയിൽ. തെലുങ്ക്, തമിഴ് മലയാളം, കന്നട ഭാഷകളിലാണ് ​ഗാനം എത്തിയത്. ഇതിലെ തെലുങ്ക് പതിപ്പിനാണ് അനുശ്രീ ചുവടുവച്ചത്. രശ്മിക മന്ദാനയാണ് സിനിമയിൽ ഈ ​ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്. 

2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി ആയിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
Sathyan Anthikad, Mohanal and Anoop Sathyan
X

FOLLOW US

ON GOOGLE DISCOVER