

നടിയും അവതാരകയും സംരംഭകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സിബിനും ആര്യയും തന്നെയാണ് ഔദ്യോഗികമായി ഈ വാര്‍ത്ത പങ്കുവച്ചത്. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിന്‍ ബെഞ്ചമിന്‍.
''ഉറ്റസുഹൃത്തുക്കളില്‍ നിന്ന് ജീവിത പങ്കാളികളിലേക്ക്..വളരെ പെട്ടെന്നെടുത്ത തീരുമാനത്തിനൊപ്പം ജീവിതം ഏറ്റവും അവിശ്വസനീയവും ഏറ്റവും മനോഹരവുമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഒരാസൂത്രണവുമില്ലാതെ എന്റെ ജീവിതത്തില്‍ സംഭവിച്ച മികച്ച കാര്യം. പരസ്പരം താങ്ങായി ഞങ്ങള്‍ ഇരുവരും എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഒന്നിച്ചുണ്ടാകുന്ന തരത്തിലേക്ക് അത് മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ഒടുവില്‍ ഞാന്‍ പൂര്‍ണത അനുഭവിക്കുകയാണ്. എന്റെ മനസ് സന്തോഷം കണ്ടെത്തി. നിന്റെ കൈയ്ക്കുള്ളില്‍ ഞാനെന്റെ വീട് കണ്ടെത്തി. എന്റെ ശരിയായ സമയത്ത് ശരിയായ വ്യക്തിയെ കണ്ടുമുട്ടി. ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടെത്തി. അവളിപ്പോള്‍ ഡാഡി എന്നാണ് വിളിക്കുന്നത്.
ഞാന്‍ നിന്നെ എന്നെന്നേക്കുമായും അതിനപ്പുറവും സ്നേഹിക്കുന്നു. എന്റെ എല്ലാ കുറവുകള്‍ക്കും മികവുകള്‍ക്കുമൊപ്പം എന്നെ നിന്റേതാക്കിയതിന് നന്ദി. അവസാനശ്വാസം വരെ ഞാന്‍ നിന്നെ മുറുകെ പിടിക്കും. അതൊരു വാഗ്ദാനമാണ്.''ആര്യയുടെ വാക്കുകള്‍.
''ജീവിതത്തില്‍ ഞാന്‍ നിരവധി തെറ്റായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട് - പലപ്പോഴും എന്നെ നഷ്ടപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്ത തീരുമാനങ്ങള്‍. എന്നാല്‍ എല്ലാ കൊടുങ്കാറ്റിലും എനിക്കൊപ്പം കോണ്‍സ്റ്റന്റായി നിന്ന ഒരു വ്യക്തി ഉണ്ടായിരുന്നു - ഒരു പരാതി പോലും കൂടാതെ, എന്നെ വിധിക്കാതെ, വ്യവസ്ഥകളില്ലാതെ എന്നോടൊപ്പം നിന്ന ഒരാള്‍. അതാണ് അവള്‍ - എന്റെ ഉറ്റ സുഹൃത്ത്, ആര്യ.
എനിക്ക് വിശദീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ അവള്‍ എന്നെ മനസ്സിലാക്കി - ചിലപ്പോള്‍ ഒരു വാക്കുപോലും പറയാതെ. അവള്‍ യഥാര്‍ത്ഥത്തിലുള്ള എന്നെ കണ്ടു, എല്ലാ പോരായ്മകളും അംഗീകരിച്ചു, ഞാന്‍ ആയിരിക്കുന്നതുപോലെ എന്നെ സ്‌നേഹിച്ചു. അവളോടൊപ്പം, ഞാന്‍ എപ്പോഴും സുരക്ഷിതനും റിയലുമാണെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്.
അതിനാല്‍, എന്റെ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള തീരുമാനമെടുത്തു - അവളോടൊപ്പം എന്നേക്കും താമസിക്കുക, സ്‌നേഹിക്കുക, പരിപാലിക്കുക, ഒന്നിച്ച് വളരുക. എന്റെ ഉറ്റ സുഹൃത്ത്, കുഴപ്പങ്ങളില്‍ എന്റെ ശാന്തത, നിശബ്ദതയില്‍ എന്റെ ചിരി, എന്റെ ആശ്വാസം - എന്റെ ചോക്കിയെ അഭിമാനത്തോടെ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.
എന്റെ പൂര്‍ണ്ണഹൃദയത്തോടെ, എന്റെ ചോക്കി, എന്റെ മകന്‍ റയാന്‍, എന്റെ മകള്‍ ഖുഷി എന്നിവരോടൊപ്പം ഞാന്‍ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാന്‍ തുടങ്ങും. എന്റെ ഫോറെവെറിനെ എനിക്കു തന്നതിനു നന്ദി ദൈവമേ.'' എന്നായിരുന്നു സിബിന്‍ കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates