'ആ ഡാൻസുകാരിക്ക് ഒരെണ്ണം കൊടുക്കാൻ തോന്നി'; ദൃശ്യം 2 കണ്ട വീട്ടമ്മയുടെ പ്രതികരണം, വിഡിയോ കണ്ട് കിടുങ്ങി ആശാ ശരത്ത് 

‘പുറത്തിറങ്ങിയാൽ ജോർജ്കുട്ടിഫാൻസിന്റെ അടികിട്ടുമോ ആവോ..’ എന്ന് കുറിച്ചാണ് ആശ വിഡിയോ ഷെയ‌ർ ചെയ്തത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ദൃശ്യം 2 കണ്ടശേഷം വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം പറയുന്ന വീട്ടമ്മയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ലൈല എന്ന വീട്ടമ്മ ഭർത്താവ് ജിജിയോട് സിനിമ കണ്ട അനുഭവം വിവരിക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. 

‘‌ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. അവളുടെ ഭർത്താവ് പാവമാണ്... ഹോ..മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ...’ എന്നാണ് വിഡിയോയിലെ ലൈലയുടെ വാക്കുകൾ. മകൻ മാത്യുവാണ് അമ്മയറിയാതെ വിഡിയോ പകർത്തിയത്. 

ഈ വിഡിയോ നടി ആശാ ശരത്ത്  ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെയാണ് കൂടുതൽ ആളുകൾ കണ്ടത്. ‘പുറത്തിറങ്ങിയാൽ ജോർജ്കുട്ടിഫാൻസിന്റെ അടികിട്ടുമോ ആവോ..’ എന്ന് കുറിച്ചാണ് ആശ വിഡിയോ ഷെയ‌ർ ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com