അന്ന് ആറ് മാസം ഗർഭിണി, ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ: ചിത്രങ്ങളുമായി ഭാമ 

നിറവയറുമായുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത്  ഗർഭകാല ഓർമകളാണ് നടി പങ്കുവച്ചിരിക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

കഴിഞ്ഞ ഓണക്കാലത്തെടുത്ത ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി ഭാമ. നിറവയറുമായുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത്  ഗർഭകാല ഓർമകളാണ് നടി പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് അരുണും ഭാമയ്ക്കൊപ്പം ചിത്രങ്ങളിലുണ്ട്. 

‘കഴിഞ്ഞ വർഷം ഓണക്കാലത്തെടുത്ത ചിത്രങ്ങളാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ. അന്ന് ആറ് മാസം ഗർഭിണിയായിരുന്നു.’എന്നാണ് ചിത്രങ്ങൾക്കൊപ്പം ഭാമ കുറിച്ചിരിക്കുന്നത്. 

ഇക്കഴിഞ്ഞ മാർച്ച് 12നാണ് ഭാമയുടെയും അരുണിന്റെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്. എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങളോന്നും ഇതുവരെ ഭാമ ആരാധകരുമായി പങ്കുവച്ചിട്ടില്ല. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. 

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തിൽ സജീവമായ ഭാമ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവിൽ അഭിനയിച്ചത്.

‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER