ഭാവന തിരിച്ചെത്തുന്നു; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്', ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി 

ഷറഫുദ്ധീൻ ആണ് ചിത്രത്തിലെ നായകൻ
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയിൽ നായികയായെത്തുന്നു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ മടങ്ങിവരവ്. ഷറഫുദ്ധീൻ ആണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് പോസ്റ്റർ പുറത്തുവിട്ടത്. 

നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും ആദിൽ തന്നെയാണ് നിർവ്വഹിക്കുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൾഖാദറാണ് നിർമാണം.

പൃഥ്വിരാജ് നായകനായ 2017ൽ പുറത്തിറങ്ങിയ ആദം ജോൺ ആണ് ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം.  മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER