നായകന്റെ കാല്‍വിരല്‍ കടിക്കുന്ന നായിക; ഇത്ര തരംതാഴാന്‍ എങ്ങനെ സാധിക്കുന്നു? ബ്ലൂ ഫിലിം നിലവാരം; പ്രഭുദേവ സിനിമയ്ക്ക് വിമര്‍ശനം

ഇത്രയ്ക്ക് തരം താഴാന്‍ എങ്ങനെ സാധിക്കുന്നു?
Prabhudeva Movie
Prabhudeva Movieവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

പ്രഭുദേവ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വൂള്‍ഫ്. ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കയ്യടികളോ അഭിനന്ദനങ്ങളോ അല്ല പാട്ടിന് ലഭിക്കുന്നതെന്ന് മാത്രം. വൂള്‍ഫിലെ സാസ സാസ എന്ന് തുടങ്ങുന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയാണ്. ഗാനത്തിലെ രംഗങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൂള്‍ഫ്. ചിത്രത്തിന്റെ സംവിധാനം വിനൂ വെങ്കിടേഷ് ആണ്. മലയാളി നടി അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. അനസൂയ ഭരദ്വാജ്, റായ് ലക്ഷ്മി, ശ്രീഗോപിക എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പ്രഭുദേവയും അനസൂയയും റായ് ലക്ഷ്മിയും ശ്രീഗോപികയും ഒരുമിച്ചെത്തുന്ന ഗാന രംഗമാണ് വിവാദമായി മാറിയിരിക്കുന്നത്. ഇറോട്ടിക് രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തില്‍ ശ്രീഗോപിക പ്രഭുദേവയുടെ കാലിലെ വിരലില്‍ കടിക്കുന്ന രംഗമുണ്ട്. ഇതാണ് വിമര്‍ശിക്കപ്പെടുന്നത്.

ഇത്രയ്ക്ക് തരം താഴാന്‍ എങ്ങനെ സാധിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എങ്ങനെയാണ് ഇതുപോലെ വൃത്തികെട്ടൊരു രംഗത്തിന് സമ്മതം മൂളാന്‍ താരങ്ങള്‍ തയ്യാറായതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഇതൊക്കെ ഷൂട്ട് ചെയ്യും മുമ്പ് തടയാന്‍ ആരുമുണ്ടായില്ലേ? കേവലം ബ്ലു ഫിലിമുകളുടെ നിലവാരത്തിലേക്ക് കൂപ്പുകുത്തിയെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.

പ്രഭുദേവയ്ക്ക് ഇപ്പോള്‍ മാര്‍ക്കറ്റ് ഇല്ലെന്ന് കരുതി ഇത്ര നിലവാരമില്ലാത്ത സീനുകള്‍ ചെയ്ത് ശ്രദ്ധ പിടിച്ചു പറ്റാമെന്ന് ചിന്തിക്കരുതെന്നും ആരാധകര്‍ പറയുന്നു. എങ്ങനെയാണ് ഈ വിഡിയോ നായികമാരുടെ കുടുംബം കാണുക? ചിത്രത്തിന്റെ സംവിധായകന്‍ അസാധാരണമായ താല്‍പര്യങ്ങളുള്ള വ്യക്തിയാണെന്നും വിമര്‍ശകര്‍ പറയുന്നു.

Summary

Prabhudeva movie Wolf's Sa Sa Sa song gest trolled in social media. Actress biting hero's toes gets slammed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com