ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

"ശസ്ത്രക്രിയ കഴിഞ്ഞു, സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി": സൗഭാഗ്യ വെങ്കിടേഷ് 

ശസ്ത്രക്രിയ കഴിഞ്ഞ ശേഷമുള്ള ചിത്രമടക്കമാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്
Published on

സ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ സന്തോഷവാർത്ത പങ്കുവച്ച് നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. ശസ്ത്രക്രിയ കഴിഞ്ഞു. ഏവരുടെയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി, എന്നാണ് താരം കുറിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ പഴയജീവിതം വീണ്ടും ആരംഭിക്കാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശയോടെയാണ് ശസ്ത്രക്രിയ കഴിഞ്ഞ ശേഷമുള്ള ചിത്രമടക്കം സൗഭാഗ്യ പോസ്റ്റ് ചെയ്തത്. 

രണ്ടു ദിവസം മുൻപാണ് താനൊരു സർജറിക്കു വിധേയയാകുന്നുവെന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചത്. സർജറിക്കു കയറും മുമ്പ് പകർത്തിയ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചിരുന്നു. ഇന്നാണ് സർജറിയെന്നും എല്ലാവരുടേയും പ്രാർഥനയുണ്ടാകണമെന്നും അങ്ങോട്ട് പോകുമ്പോൾ പിത്തസഞ്ചി ഉണ്ടെന്നും സർജറി കഴിഞ്ഞ് തിരികെ വരുമ്പോൾ പിത്തസഞ്ചി ഉണ്ടാകില്ലെന്നുമാണ് സൗഭാഗ്യ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയ വിവരം താരം പങ്കുവച്ചത്. 

മലയാളികൾക്ക് സുപരിചിതയായ താര ദമ്പതികളാണ് നർത്തകി സൗഭാഗ്യ വെങ്കിടേഷും നടൻ അർജുൻ സോമശേഖറും. സുദർശനയാണ് ഇവരുടെ മകൾ. കഴിഞ്ഞ മാസം സൗഭാഗ്യയ്ക്കും മൂന്ന് മാസം പ്രായമായ കുഞ്ഞിനും ഉൾപ്പടെ വീട്ടിൽ എല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നു. ഇതിന്റെ വിഡിയോ താരം യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com