"സ്നേഹവും കരുതലുമുള്ള കുട്ടിയാണ് ഞാൻ"...; 'ഇതെന്റെ ആദ്യത്തെയും അവസാനത്തെയും കവിത', പങ്കുവച്ച് ദീപിക പദുക്കോൺ 

ആദ്യത്തേയും അവസാനത്തേയുമായ ശ്രമം എന്ന കുറിപ്പോടെയാണ് താരം ഇത് പങ്കുവച്ചത്
ദീപിക പദുക്കോൺ/ ചിത്രം : ഫേസ്ബുക്ക്
ദീപിക പദുക്കോൺ/ ചിത്രം : ഫേസ്ബുക്ക്
Updated on
1 min read

ന്ത്രണ്ടാം വയസിലെഴുതിയ കവിത ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ച് ബോളിവുഡ് നടി ദീപിക പദുക്കോൺ. കവിതാരചനയിൽ  ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയുമായ ശ്രമം എന്ന കുറിപ്പോടെയാണ് താരം ഇത് പങ്കുവച്ചത്. 

‌"ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഇത്. കവിതയിലെ ആദ്യത്തെ രണ്ട് വാക്കുകൾ മാത്രമേ തന്നിരുന്നുള്ളൂ. ബാക്കിയെല്ലാം ചരിത്രം" എന്നാണ് ദീപിക എഴുതിയിരിക്കുന്നത്. സ്നേഹവും കരുതലുമുള്ള കുട്ടിയാണ് ഞാൻ എന്നാണ് കവിതയുടെ ആദ്യത്തെയും അവസാനത്തെയും വരി. തിരമാലകളുടെ തിടുക്കം ഞാൻ കേൾക്കുന്നു, ആഴമേറിയ നീലക്കടൽ ഞാൻ കാണുന്നു, ദൈവത്തിന്റെ സ്നേഹമുള്ള കുട്ടിയാവാൻ ഞാനാ​ഗ്രഹിക്കുന്നു എന്നെല്ലാമാണ് ദീപിക കവിതയിൽ കുറിച്ചിരിക്കുന്നത്. മനോഹരമായ വരികൾ എന്ന് പറഞ്ഞ് ദീപികയുടെ കവിതയെ അഭിനന്ദിക്കുന്ന കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

പത്താൻ, വാർ, ദ ഇന്റേൺ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് എന്നിവയാണ് ദീപികയുടേതായി ഒരുങ്ങുന്ന സിനിമകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com