നടി ദേവി അജിത്തിന്റെ മകൾ നന്ദന വിവാഹിതയായി 

തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

ടി ദേവി അജിത്തിന്റെ മകൾ മകൾ നന്ദന വിവാഹിതയായി. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും. 

ചെന്നൈയിൽ ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന ഇപ്പോൾ. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ലണ്ടനിൽ ഫിലിം മേക്കിങ് ആണ് സിദ്ധാർഥ് പഠിച്ചതെങ്കിലും അച്ഛന്റെ മരണ ശേഷം കുടുംബ ബിസിനസ്സ് ഏറ്റെടുത്തു. 

നന്ദനയ്ക്ക് നാല് വയസുള്ളപ്പോഴാണ് ദേവിയുടെ ഭർത്താവ് അജിത് മരിച്ചത്. ഫോറൻസിക്, ലൂക്ക, ടേക്ക് ഓഫ്, ഒരേ മുഖം, ഗപ്പി, ആക്ഷൻ ഹീറോ ബിജു, അടി കപ്യാരേ കൂട്ടമണി, എന്നു നിന്റെ മൊയ്ദീൻ തുടങ്ങി ഓൻപതിലേറെ ചിത്രങ്ങളിൽ ദേവി അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com