'ഫഹദ് എന്റെ ക്ലാസ്മേറ്റ്, നാണക്കാരനായിരുന്നു': ​ദേവി ചന്ദന

നാണക്കാരനായിരുന്ന ഫഹദ് സിനിമയിൽ എത്തിയെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്നും ദേവി ചന്ദന
ദേവി ചന്ദന, ഫഹദ് ഫാസിൽ/ ഫെയ്സ്ബുക്ക്
ദേവി ചന്ദന, ഫഹദ് ഫാസിൽ/ ഫെയ്സ്ബുക്ക്
Updated on
1 min read

ലയാളവും കടന്ന് തെന്നിന്ത്യയെ തന്നെ അമ്പരപ്പിക്കുകയാണ് ഫഹദ് ഫാസിൽ എന്ന നടൻ. താരത്തിന്റെ കഥാപാത്രങ്ങളെല്ലാം മികച്ച അഭിപ്രായമാണ് നേടുന്നത്. ആദ്യ ചിത്രം പരാജയമായെങ്കിലും രണ്ടാം വരവിൽ ഫഹദ് വൻ താരമായി മാറുകയായിരുന്നു. ഇപ്പോൾ ഫഹദ് ഫാസിൽ തന്റെ ക്ലാസ്മേറ്റായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ദേവി ചന്ദന. 

നാണക്കാരനായിരുന്ന ഫഹദ് സിനിമയിൽ എത്തിയെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദേവി ചന്ദന പറഞ്ഞു. ഫഹദും ഞാനും ഒരു ക്ലാസില്‍ തന്നെയാണ് പഠിച്ചത്. ഞങ്ങള്‍ മൂന്നാം ക്ലാസ് വരെ ഒന്നിച്ചായിരുന്നു പഠിച്ചത്. വളരെ നാണക്കാരനായിരുന്നു. എനിക്ക് അത്ഭുതമായിരുന്നു പിന്നീട് ഫഹദ് സിനിമയില്‍ എത്തിയെന്ന് കേട്ടപ്പോള്‍. ഫാസില്‍ സാറിന്റെ ഒരു സിനിമയില്‍ താൻ വേഷമിട്ടപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഷൂട്ടിംഗ്. അപ്പോള്‍ ഫഹദ് താഴെ വരും. ക്ലാസ്‍മേറ്റാണെങ്കിലും ഒരു ഹായ് മാത്രമേ പറയൂ.- താരം പറഞ്ഞു. 

ഫഹദ് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയപ്പോൾ അഭിമാനം തോന്നിയെന്നും ദേവി ചന്ദന പറയുന്നു. നമ്മുടെയൊപ്പം പഠിച്ച് ഒരാള്‍ ഉയരത്തിലെത്തിയത് തനിക്കും അഭിമാനമാണ് എന്നാണ് താരം പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com