ദിയ മിര്‍സ വീണ്ടും വിവാഹിതയാകുന്നു; വരന്‍ വൈഭവ് രേഖി, ചടങ്ങുകള്‍ തിങ്കളാഴ്ച 

 ഫെബ്രുവരി 15നാണ് ദിയയും കാമുകന്‍ വൈഭവ് രേഖിയും തമ്മിലുള്ള വിവാഹം 
ദിയ മിര്‍സ/ ചിത്രം: ഇന്‍സ്റ്റഗ്രാം
ദിയ മിര്‍സ/ ചിത്രം: ഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോളിവുഡ് നടി ദിയ മിര്‍സ വിവാഹിതയാകുന്നു. ഫെബ്രുവരി 15നാണ് ദിയയും കാമുകന്‍ വൈഭവ് രേഖിയും തമ്മിലുള്ള വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും ചടങ്ങുകളില്‍ പങ്കെടുക്കുക.

ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ദിയയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് വിവാഹത്തിയതി അടക്കം പുറത്തുവന്നത്. നടിയുടെ രണ്ടാം വിവാഹമാണിത്. ബിസിനസുകാരനായ സഹിലുമായുള്ള ബന്ധം 2019 ഓഗസ്റ്റിലാണ് പിരിഞ്ഞത്. 

2014 ഒക്ടോബറില്‍ വിവാഹിതരായ ദിയയും സഹിലും അഞ്ചുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് പിരിഞ്ഞത്. തുടര്‍ന്നും സുഹൃത്തുക്കളായി തുടരുമെന്ന്ാണ് വേര്‍പിരിയല്‍ പുറത്തുവിട്ട് ഇരുവരും പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com