നടി ഡയാന പെന്റി മലയാളത്തിലേക്ക് ; നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് താനെന്നും നടി വ്യക്തമാക്കി
നടി ഡയാന പെന്റി / ഫയല്‍ ചിത്രം
നടി ഡയാന പെന്റി / ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ : ബോളിവുഡ് നടി ഡയാന പെന്റി മലയാളത്തിലേക്ക്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ഡയാന അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ ഡയാനയുടെ നായകന്‍.

ഡയാന തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. മലയാള സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് താനെന്നും നടി സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. 

ഞങ്ങളുടെ ഒപ്പം ചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാനും അഭിപ്രായപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com