നടി ദിവ്യ ഗോപിനാഥും സംവിധായകൻ ജുബിത് നമ്രടത്തും വിവാഹിതരായി. 2018ൽ പുറത്തിറങ്ങിയ ആഭാസം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജുബിത്. ദിവ്യയും ഇതേ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അയാൾ ശശി, വൈറസ് തുടങ്ങിയ സിനിമകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്.
രജിസ്റ്റർ ഓഫീസിൽ ഒപ്പുവച്ച് ലളിതമായ വിവാഹ സത്ക്കാരവും നടത്തി ഇരുവരും ജീവിതത്തിൽ കൈകോർത്തു. വിവാഹചിത്രങ്ങൾ ദിവ്യയും ജുബിത്തും പങ്കുവച്ചിട്ടുണ്ട്. "Democracy travels എന്ന bus യാത്രയിൽ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി.
ഒരുമിച്ച് പ്രവർത്തിച്ചും, സ്നേഹിച്ചും, തർക്കിച്ചും, വഴക്കിട്ടും, കൂടിയും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു..", എന്ന് കുറിച്ചാണ് ദിവ്യ വിവാഹചിത്രങ്ങൾ പങ്കുവച്ചത്.
'ആഭാസം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിവ്യ നടൻ അലൻസിയറിന് നേരെ 'മീ ടൂ' ആരോപണം ഉയർത്തിയിരുന്നു. അലൻസിയറിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തി ദിവ്യ രംഗത്തെത്തിയതിന് പിന്നാലെ നടൻ മാപ്പു പറയുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates