85 കിലോയിൽ നിന്നും 65 കിലോയിലേക്ക് ശരീരഭാരം കുറച്ചും തിരികെ കൂട്ടിയും ആരാധകരെ ഞെട്ടിച്ചിട്ടുള്ള നടിയാണ് ഫറ ഷിബ്‌ല. കഥാപാത്രങ്ങൾക്ക് വേണ്ടി നിരവധി തവണ മേക്കോവർ പരീക്ഷിച്ചിട്ടുള്ള താരത്തിന് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ശരീരഭാരം കൂടിയതിനാണ് താരം ഏറെ വിമർശിക്കപ്പെട്ടത്. ഇപ്പോഴിതാ സ്വന്തം ശരീരത്തെ സ്നേഹിക്കുന്നതാണ് ഏറ്റവും വലിയ വിപ്ലവമെന്ന് ഓർമ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി.
എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് താരം പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. "എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനും ഉള്ളതല്ല. എന്റെ ശരീരം നിങ്ങൾക്കുള്ള ഉപഭോഗ വസ്തുവല്ല. എന്റെ ശരീരം എന്റെ ആയുധമാണ്. അനുഭവങ്ങളുടെ ശേഖരമാണത്. എന്റെ ശരീരം പൊരുതിയ യുദ്ധങ്ങൾ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകൾക്ക് അത് മനസിലാകില്ല. എന്റെ ശരീരത്തിന് വിലയിടാൻ വരരുത്, എന്റെ സ്വത്വത്തിന് മൂല്യമിടൂ", സോഫി ലൂയിസ്.
'ബ്രിമ്മിങ് ഫറ' എന്ന തലക്കെട്ടോടെ മഞ്ഞനിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഷിബിലയുടെ പുതിയ ഫോട്ടോ. നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ മാത്രം കാര്യമാണെന്നും നടി ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. 'ബോഡിപോസിറ്റിവിറ്റി', 'സ്റ്റോപ്പ്ഫിസിക്കൽ കമന്റ്സ്' എന്നീ ഹാഷ്ടാഗുകളും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates