മലയാളത്തിലടക്കം നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച മുൻകാലനടി ജയകുമാരി ആശുപത്രിയിൽ. ഗുരുതര വൃക്കരോഗത്തേ തുടർന്ന് ജയകുമാരിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിലെ സർക്കാരാശുപത്രിയിലാണ് ജയകുമാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ചികിത്സയ്ക്ക് മതിയായ പണമില്ലാത്തതിനാൽ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് നടിയിപ്പോൾ. നേരത്തേ സൂപ്പർതാരങ്ങളായ ചിരഞ്ജീവി, രജനികാന്ത് തുടങ്ങിയവർ സഹായവുമായി എത്തിയിരുന്നു.
മലയാളത്തിൽ തുടക്കം കുറിച്ച് വിവിധ ഭാഷകളിലായി 200-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ജയകുമാരി. 1967-ൽ പുറത്തിറങ്ങിയ കളക്ടർ മാലതി എന്ന മലയാളചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പിന്നീട് പ്രേം നസീറിനൊപ്പം ഫുട്ബോൾ ചാമ്പ്യനിൽ അവതരിപ്പിച്ച ഇരട്ടവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ഹിന്ദിയിലുമടക്കം അഭിനയിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates