നടി കാജൽ അഗർവാൾ അമ്മയായി 

കാജലിന്റെ സഹോദരി നിഷ അഗർവാളാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

നടി കാജൽ അഗർവാളിനും ഭർത്താവ് ഗൗതം കിച്ച്‌ലുവിനും കുഞ്ഞു പിറന്നു. കാജലിന്റെ സഹോദരി നിഷ അഗർവാളാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. കാജൽ ആൺകുഞ്ഞിന് ജന്മം നൽകിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും നിഷ അറിയിച്ചു. 

ഈ വർഷം ആദ്യമാണ് അമ്മയാകാൻ ഒരുങ്ങുകയാണെന്ന് കാജൽ ആരാധകരെ അറിയിച്ചത്. പുതുവർഷ പോസ്റ്റിൽ 2022 നെ നോക്കിയിരിക്കുകയാണ് എന്ന അടിക്കുറിപ്പിലാണ് കാജലിന്റെ ചിത്രം ഗൗതം പങ്കുവച്ചത്. അതിനൊപ്പം ചേർത്തിരിക്കുന്ന ഗർഭിണിയുടെ ഇമോജിയിലൂടെയാണ് താരം അമ്മയാവാൻ ഒരുങ്ങുകയാണെന്ന സൂചന നൽകിയത്. 

2020ൽ ഒക്ടോബറിലാണ് വ്യവസായി ഗൗതം കിച്‌ലുവും കാജലും വിവാഹിതരായത്. ഗർഭകാലത്തെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്ന കാജൽ ഇതിനിടെ താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ സന്ദേശവുമായ് രം​ഗത്തെത്തുകയും ചെയ്തു. 

ഹേ സിനിമികയാണ് കാജലിന്റേതായി ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ ചിത്രം. ആചാര്യ, ഗോസ്റ്റി, ഉമ തുടങ്ങിയവയാണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമകൾ. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER