'ഈ ക്ലിക്ക് സ്പെഷ്യലാണ്', പൃഥിക്കും ജയം രവിക്കുമൊപ്പം കനിഹ 

മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജയം രവി ഇപ്പോൾ
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

പൃഥ്വിരാജിനും ജയംരവിക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് നടി കനിഹ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബ്രോ ഡാഡിയുടെ ഹൈദരാബാദിലെ സെറ്റിൽ വച്ച് പകർത്തിയ ചിത്രമാണിത്. സിനിമയിൽ കനിഹയും അഭിനയിക്കുന്നുണ്ട്.

“ഇത് എന്തായാലും പോസ്റ്റ് ചെയ്യേണ്ടതാണ്, കാരണം ഈ ക്ലിക്ക് സ്പെഷ്യലാണ്, രണ്ടു വശത്തും രണ്ടു മികച്ച അഭിനേതാക്കൾ”, എന്ന് കുറിച്ചാണ് കനിഹ ചിത്രം പങ്കുവച്ചിരിക്കുന്നത്.അതേസമയം ചിത്രത്തിന് പിന്നിലെ പ്രത്യേകത അന്വേഷിക്കുകയാണ് ആരാധകർ. മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജയം രവി ഇപ്പോൾ. ഇരു ചിത്രങ്ങളുടെയും ലൊക്കേഷൻ ഒന്നാണോ എന്നുതുടങ്ങി പൃഥ്വി പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കുന്നുണ്ടോ എന്നുവരെ നീളുന്നു ആരാധകരുടെ സംശയം.  

കഴിഞ്ഞ ദിവസം നടി മീനയ്ക്കൊപ്പമുള്ള ചിത്രവും കനിഹ പോസ്റ്റ് ചെയ്തിരുന്നു. ഒന്നിച്ച് അഭിനയിക്കുന്നതിലുള്ള സന്തോഷവും ചിത്രത്തോടൊപ്പം കുറിച്ചിരുന്നു. ഒരു ഫൺ-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പൃഥ്വിരാജ് പറഞ്ഞത്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com