ഫോട്ടോഷൂട്ടിനിടയില്‍ ക്ഷീണിച്ച് തലകറങ്ങി വീണു; ഗര്‍ഭകാലം ഒട്ടും ഗ്ലാമറസ് ആയിരുന്നില്ലെന്ന് കരീന 

നടിമാരുടെ ഗര്‍ഭകാലം ഏറെ ഗ്ലാമറസാണെന്ന ആളുകളുടെ ധാരണ മുന്‍നിര്‍ത്തിയാണ് തന്റെ അനുഭവം കരീന പറയുന്നത്
ചിത്രം: ഇൻസ്റ്റാ​ഗ്രാം
ചിത്രം: ഇൻസ്റ്റാ​ഗ്രാം
Updated on: 
1 min read

തന്റെ ഗര്‍ഭകാല അനുഭവങ്ങളെക്കുറിച്ച് പങ്കുവച്ചുകൊണ്ട് നടി കരീന കപൂര്‍ എഴുതിയ ബുക്കാണ് കരീന കപൂര്‍ ഖാന്‍സ് പ്രെഗ്നന്‍സി ബൈബിള്‍. ഗര്‍ഭകാലത്ത് ചെയ്ത ഒരു ഫോട്ടോഷൂട്ടില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും ഇതില്‍ പറയുന്നുണ്ട്. നടിമാരുടെ ഗര്‍ഭകാലം ഏറെ ഗ്ലാമറസാണെന്ന ആളുകളുടെ ധാരണ മുന്‍നിര്‍ത്തിയാണ് തന്റെ ഒരു അനുഭവം കരീന പറയുന്നത്. 
 
' സെലിബ്രിറ്റികളുടെ ഗര്‍ഭകാലം ഏറെ ഗ്ലാമറസാണെന്നാണ് ആളുകള്‍ കരുതുന്നത്. ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോഴും അത് അങ്ങനെ കാണാനായി പരിശ്രമിച്ചിരുന്നു. പക്ഷെ എനിക്ക് അതൊട്ടും ഗ്ലാമറസായി തോന്നിയില്ല (ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആര്‍ക്കാണ് അങ്ങനെ തോന്നുന്നത്). എന്റെ ശരീരഭാരം വല്ലാതെ കൂടി. ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ കണ്ടു. എന്നും വൈകിട്ട് അഞ്ച് മണിയാകുമ്പോള്‍ തന്നെ ഉറക്കം തൂങ്ങും. ഈ ബുക്കില്‍ ഞാന്‍ കടന്നുപോയ കാര്യങ്ങള്‍ സത്യസന്ധമായി പറയുകയാണ്. ഭ്രാന്തമായി ഭക്ഷണം കഴിച്ചിരുന്നതുമുതല്‍ ഫോട്ടോഷൂട്ടിനിടയില്‍ ക്ഷീണിച്ച് തലകറങ്ങി വീണതുവരെ', പുസ്തകത്തിന്റെ ആമുഖത്തില്‍ കരീന കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
Sathyan Anthikad, Mohanal and Anoop Sathyan
X

FOLLOW US

ON GOOGLE DISCOVER