മലയാളം പാട്ട് പാടി പാട്ടിലാക്കി 'ചീനാട്രോഫി' നായിക; വൈറൽ വിഡിയോ

ആഡ്രോയിഡ് കുഞ്ഞപ്പനിലെ 'പുലരാൻ നേരം' പാടി കെന്റി സിർദോസ്
കെന്റി സിർദോസ്, ചീനാട്രോഫി പോസ്റ്റർ/ ഫെയ്‌സ്‌ബുക്ക്
കെന്റി സിർദോസ്, ചീനാട്രോഫി പോസ്റ്റർ/ ഫെയ്‌സ്‌ബുക്ക്
Updated on
1 min read

ലയാളം ​പാട്ട് പാടി വിദ്യാർഥികളെ കയ്യിലെടുത്ത് ചൈനീസ് നായിക. തൃശൂർ സെന്റ് മേരീസ് കോളജിൽ നടന്ന ചടങ്ങിലാണ് ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ചീനാട്രോഫി' താരം കെന്റി സിർദോയ മലയാളം പാട്ട് പാടിയത്. ആൻഡ്രോയിഡ് കുഞ്ഞൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കെന്റി സിർദോസിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ് ചീനാട്രോഫി. ആഡ്രോയിഡ് കുഞ്ഞപ്പനിലെ 'പുലരാൻ നേരം' എന്ന ​ഗാനം കെന്റി പാടുന്നതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

ഡിസംബർ എട്ടിന് റിലീസ് ചെയ്‌ത ചീനാട്രോഫി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കുട്ടനാടിന്റെ ​ഗ്രാമഭം​ഗി കാണിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് അനിൽ ലാൽ ആണ്. പലഹാരങ്ങൾ ഉണ്ടാക്കി കടകളിൽ വികതരണം ചെയ്യുന്ന നായകനെ അന്വേഷിച്ച് ടിബറ്റിൽ നിന്നും വിദേശി വനിത വരുന്നതും അതിനെ പിന്തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ. 

ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്റണി, ജോർഡി പൂഞ്ഞാർ, നാരായണൻ കുട്ടി, വരദ, ബിട്ടു തോമസ് എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്‌ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com