ഓപ്പറേഷൻ കഴിഞ്ഞ് ബോധമില്ലാതെ കിടക്കുമ്പോൾ പ്രണവിന്റെ പേര് കേട്ട് ചാടി എഴുന്നേറ്റു; ഇഷ്ടം പറഞ്ഞ് നടി 

ബെര്‍ത്ത് ഡേ യ്ക്ക് ഞാന്‍ മെസേജ് ഓക്കെ അയക്കും. അതിനുള്ള മറുപടിയും തരാറുണ്ടെന്ന് കൃതിക
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ദ്യ സിനിമ ആദിയിലൂടെ തന്നെ പ്രണവ് മോഹൻലാൽ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഇപ്പോൾ പ്രണവിനോടുള്ള ഇഷ്ടം വെളിപ്പെടുത്തി ഇതിനോടകം നിരവധി യുവനടിമാരാണ് രം​ഗത്തെത്തിയത്. ഇപ്പോൾ പ്രണവിനൊപ്പം ആദിയിൽ അഭിനയിച്ച നടി കൃതികയാണ് പ്രണവിനോടുള്ള ക്രഷ് വെളുപ്പെടുത്തിയത്. 

ഓപ്പറേഷൻ കഴിഞ്ഞ് സഡേഷനിൽ കഴിയുമ്പോൾ പ്രണവിന്റെ പേരു കേട്ട് ചാടി എഴുന്നേറ്റു എന്നാണ് കൃതിക പറയുന്നത്. 'പത്താം ക്ലാസ് കഴിഞ്ഞിരിക്കുമ്പോള്‍ അപ്പന്റിക്‌സിന്റെ ഓപ്പറേഷന്‍ നടത്തി. ആ സമയത്ത് ആദി സിനിമ കഴിഞ്ഞിരിക്കുകയാണ്. സഡേഷനില്‍ ആയത്‌കൊണ്ട് ബോധവുമില്ല. അങ്ങനെ റൂമിലേക്ക് മാറ്റുന്ന സമയത്ത് ദേ പ്രണവ് മോഹന്‍ലാല്‍ എന്ന് വന്നിട്ടുണ്ട്, നോക്കാന്‍ പറഞ്ഞു. ആ സമയത്ത് ഞാനൊരു ചാടി എഴുന്നേല്‍ക്കല്‍ ആയിരുന്നു. അപ്പോള്‍ അത്രയും ക്രഷ് തോന്നി'- കൃതിക പറഞ്ഞു. 

പ്രണവ് നല്ലൊരു മനുഷ്യനാണെന്നും വളരെ പാവമാണെന്നും താരം പറഞ്ഞു. എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന മുഖമാണ്, നന്നായി ഗിത്താര്‍ വായിക്കും. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ത സ്വഭാവമാണെന്ന് പറയാം. അപ്പോള്‍ ചെറിയൊരു ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണല്ലോ എന്നായിരുന്നു കൃതികയുടെ ചോദ്യം. ഇപ്പോള്‍ ബെര്‍ത്ത് ഡേ യ്ക്ക് ഞാന്‍ മെസേജ് ഓക്കെ അയക്കും. അതിനുള്ള മറുപടിയും തരാറുണ്ടെന്ന് കൃതിക പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com