ഭർത്താവിന്റെ നേട്ടത്തിൽ അഭിമാനം; സന്തോഷം പങ്കുവച്ച് ലെന

ഭര്‍ത്താവിന്‍റെ പുതിയ നേട്ടത്തേക്കുറിച്ചുള്ള ലെനയുടെ പോസ്റ്റാണ് വൈറലാവുന്നത്
lena
ഭര്‍ത്താവിന്‍റെ പുതിയ നേട്ടത്തേക്കുറിച്ചുള്ള ലെനയുടെ പോസ്റ്റാണ് വൈറലാവുന്നത്
Updated on
1 min read

ടി ലെനയും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരും തമ്മിലുള്ള വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിന്‍റെ പുതിയ നേട്ടത്തേക്കുറിച്ചുള്ള ലെനയുടെ പോസ്റ്റാണ് വൈറലാവുന്നത്.

പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എയ്റോസ്‌പെയ്‌സ് എൻജിനീയറിങിൽ എംടെക് റിസർച്ച് കൊളോക്യം അവതരിപ്പിച്ചതിനെക്കുറിച്ചാണ് ലെന ആരാധകരെ അറിയിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുന്ന പ്രശാന്തിന്റെ വിഡിയോയും കുറിപ്പിനൊപ്പം ലെന പോസ്റ്റ് ചെയ്തു. ഓർബിറ്റൽ മെക്കാനിക്സ് എന്ന ബഹിരാകാശ തത്വത്തെക്കുറിച്ച് പ്രശാന്ത് വിശദീകരിക്കുന്നതാണ് വിഡിയോയിലുള്ളത്. നിരവധിപ്പേരാണ് പ്രശാന്തിന് ആശംസകളുമായി എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജനുവരി 17–ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വച്ചാണ് ലെനയും പ്രശാന്തും വിവാഹിതരായത്. ‌ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തന്റെ വിവാഹവാർത്തയും ലെന വെളിപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com