എന്റെ മരുമകളുടെ ആദ്യത്തെ വിഷു, "നമ്മുടെ സദ്യയും പായസവുമൊക്കെ അവൾക്ക് ഇഷ്ടമാണ്": ലിസി

'എന്റെ മരുമകളുടെ ആദ്യത്തെ വിഷു' എന്ന് കുറിച്ച് ലിസിയാണ് ചിത്രങ്ങൾ പങ്കുവച്ചത്
ചിത്രം: ഫെയ്‌സ്‌ബുക്ക്
ചിത്രം: ഫെയ്‌സ്‌ബുക്ക്
Updated on: 
1 min read

മരുമകൾക്കൊപ്പം വിഷു ആഘോഷിച്ച് നടി ലിസി. ലിസിയുടെയും സംവിധായകൻ പ്രിയദർശന്റെയും മകൻ സിദ്ധാർത്ഥിന്റെ ഭാര്യ മെലനിയുടെ ആദ്യ വിഷു ആഘോഷം പങ്കുവച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 'എന്റെ മരുമകളുടെ ആദ്യത്തെ വിഷു' എന്ന് കുറിച്ച് ലിസിയാണ് ചിത്രങ്ങൾ പങ്കുവച്ചത്. 

"എന്റെ മരുമകളുടെ ആദ്യത്തെ വിഷു!! മെലനി (ഞങ്ങൾ സ്നേഹത്തോടെ മെൽ എന്ന് വിളിക്കും) അമേരിക്കക്കാരിയാണെങ്കിലും നമ്മുടെ സദ്യയും പായസവുമൊക്കെ അവൾക്ക് ഒരുപാട് ഇഷ്ടമാണ്", എന്നാണ് ചിത്രങ്ങൾക്കൊപ്പം ലിസി കുറിച്ചത്. 

അമേരിക്കൻ പൗരയും വിഷ്വൽ എഫക്റ്റ്സ് പ്രൊഡ്യൂസറുമാണ് മെലനി. സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തി പ്രിയൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER