മല്ലിക രാജ്പുത്
മല്ലിക രാജ്പുത്എക്സ് ചിത്രം

നടിയും ഗായികയുമായ മല്ലിക രാജ്പുത് വീട്ടില്‍ മരിച്ച നിലയില്‍

കഥക് പരിശീലകയായിരുന്നു
Published on

മുംബൈ: നടിയും ഗായികയുമായ മല്ലിക രാജ്പുത് എന്ന വിജയലക്ഷ്മിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസ്സായിരുന്നു. സീതാകുണ്ഡിലെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയാകാനാണ് സാധ്യതയെന്ന് കോട്ട് വാലി പൊലീസ് സൂചിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.

2014 ല്‍ കങ്കണ റണൗട്ട് നായികയായ റിവോള്‍വര്‍ റാണി എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഗായകന്‍ ഷാന്‍ ആലപിച്ച യാരാ തുഝേ എന്ന ആല്‍ബവും മല്ലികയ്ക്ക് ഏറെ ജനപ്രീതി സമ്മാനിച്ചു.

മല്ലിക രാജ്പുത്
'കുഞ്ചമണ്‍ പോറ്റി' കോടതി കയറി, ഭ്രമയുഗത്തില്‍ മമ്മൂട്ടിയുടെ പേര് മാറുന്നു

2016 ല്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും രണ്ടു വര്‍ഷത്തിന് ശേഷം പാര്‍ട്ടി വിട്ടു.ഗസലുകള്‍ എഴുതുകയും വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. കഥക് പരിശീലകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com