

സോഷ്യൽ മീഡിയയിൽ വൈറലായി നടി മഞ്ജിമ മോഹൻ . കഴിഞ്ഞദിവസം പ്രശസ്ത കൊറിയോഗ്രഫർ ലീലാവതി കുമാറിനൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ മഞ്ജിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ‘തഗ് ലൈഫ്’ സിനിമയിലെ ചിന്മയി പാടിയ ‘മുത്ത മഴൈ’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്നത്. പച്ച സൽവാറിൽ അതിസുന്ദരിമാരായാണ് ഇരുവരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഡാൻസ് വീഡിയോ ഇതിനോടകം തന്നെ ആരാധക ശ്രദ്ധനേടിയിട്ടുണ്ട്.
വിഡിയോയ്ക്ക് താഴെ നിരവധി സിനിമ പ്രവർത്തകരാണ് കമന്റുമായി ഇതിനോടകം എത്തിയിരിക്കുന്നത്. ‘ബ്യൂട്ടിഫുൾ’, ‘സൂപ്പർ’, ‘മാജിക്ക്’, എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ. തൃഷയെക്കാൾ മികച്ച ഡാൻസ് ആണെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
ശരീരഭാരത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ നേരിട്ട നടിയാണ് മഞ്ജിമ. ആ വിമർശനങ്ങൾക്ക് നടി നൽകിയ മറുപടിയും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ‘ആളുകളുടെ ധാരണകൾക്കനുസരിച്ച് എനിക്ക് മാറിക്കൊണ്ടിരിക്കാൻ കഴിയില്ല. എല്ലാ അഭിനേതാക്കളെയും ഒരു പ്രത്യേക രീതിയിൽ കാണണമെന്ന് നിങ്ങൾക്ക് എങ്ങനെ നിർബന്ധിക്കാൻ കഴിയും? ഓരോ മനുഷ്യനും രക്തവും ഹോർമോണുകളും ഉണ്ട്.
അത് മാറിക്കൊണ്ടേയിരിക്കും. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ വൈകാരിക സങ്കീർണതകൾ കൂടുതലാണ്. ഒരു നടൻ ശരീരഭാരം കൂട്ടുകയാണെങ്കിൽ ആരും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടില്ല, പക്ഷേ നടിയുടെ ശരീരഭാരം വർധിക്കുന്നത് നിരന്തരം ചോദ്യംചെയ്യപ്പെടുന്നു. ഇനി അഥവാ മെലിഞ്ഞാലോ എന്തെങ്കിലും അസുഖമുണ്ടോ എന്നായിരിക്കും ഇവരുടെ ചോദ്യം. അത്തരം ചോദ്യങ്ങൾ ഞാൻ ഇപ്പോൾ മനഃപൂർവ്വം അവഗണിക്കുകയാണ്’, എന്നാണ് മഞ്ജിമ പറഞ്ഞിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates