ജയറാമിനേയും മീര ജാസ്മിനേയും പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം 'മകൾ' തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. അച്ഛന്റേയും അമ്മയുടേയും മകളുടേയും ജീവിതം പറയുന്ന ചിത്രം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കുകയാണ് മീര. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചെത്തിയ മീര ഈ അനുഭവത്തെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര എന്നാണ് വിശേഷിപ്പിക്കുന്നത്.
"‘മകൾ’ ഇന്ന് തിയേറ്ററുകളിൽ എത്തുന്നു. ഈ നിമിഷം എത്ര പ്രിയപ്പെട്ടതാണെന്ന് ഞാനിവിടെ കുറിക്കുമ്പോൾ എന്റെ ഹൃദയം അളവറ്റ നന്ദിയും സ്നേഹവും കൊണ്ട് നിറഞ്ഞിരിക്കുന്നു. സത്യൻ അങ്കിളിന്റെ സെറ്റിലേക്ക് മടങ്ങിയെത്തിയത് വീട്ടിലേക്ക് മടങ്ങി വന്നത് പോലെയാണ് തോന്നിയത്. എന്നെന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന അനുഭവവും യാത്രയുമാണ് ഇത്. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയിൽ അദ്ദേഹം എപ്പോഴും അചഞ്ചലമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എനിക്ക് ജൂലിയറ്റിനെ തന്നതിന് പ്രിയപ്പെട്ട സത്യൻ അങ്കിളിന് നന്ദി. എന്റെ മികച്ച ടീമിന് ഒത്തിരി സ്നേഹവും ആലിംഗനങ്ങളും അയയ്ക്കുന്നു. ഞങ്ങളുടെ സിനിമ ഇപ്പോൾ നിങ്ങളുടേതാണ്",ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ മീര കുറിച്ചു.
അഞ്ച് വർഷങ്ങൾക്കു ശേഷം മീര ജാസ്മിൻ നായികയായി തിരിച്ചെത്തുന്ന ചിത്രമാണ് മകൾ. ഡോ. ഇക്ബാൽ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. സെൻട്രൽ പ്രൊഡക്ഷൻസാണ് നിർമാണം.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates