'ചീരു, നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസായി', മകനെ ഉമ്മകൾകൊണ്ട് മൂടി മേഘ്ന

മകനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്
ഫോട്ടോ; ഇൻസ്റ്റ​ഗ്രാം
ഫോട്ടോ; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ടി മേഘ്ന രാജിന്റേയും ചിരഞ്ജീവി സർജയുടേയും കുഞ്ഞ് റായന് ഒന്നാം പിറന്നാൾ. മനോഹ​രമായ കുറിപ്പിനൊപ്പമാണ് മേഘ്ന മകന് പിറന്നാൾ ആശംസകളുമായി എത്തിയത്. ജൂനിയർ ചീരുവിനെ ഞെക്കിക്കൂട്ടുന്നതും ഉമ്മവയ്ക്കുന്നതിനെക്കുറിച്ചുമെല്ലാം മേഘ്ന പറയുന്നുണ്ട്. മകനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 

ഞങ്ങളുടെ കുഞ്ഞ്, ഞങ്ങളുടെ ലോകം

ഞങ്ങളുടെ കുഞ്ഞ്, ഞങ്ങളുടെ ലോകം, ഞങ്ങളുടെ പ്രപഞ്ചം, ഞങ്ങളുടെ എല്ലാം! ചീരു, നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസായി. അമ്മ മതി എന്നു പറയുന്നതുവരെ ഞാന്‍ അവനെ ഞെക്കിക്കൂട്ടാറുണ്ട്. നാണംകൊണ്ട് അവന്‍ ചുവക്കുന്നതുവരെ വീണ്ടും ഞെക്കുന്നത് തുടരും. കണ്ണ് നിറഞ്ഞൊഴുകി അമ്മ എന്നു വിളിക്കുമ്പോള്‍ ഉമ്മ കൊടുത്ത് ആശ്വസിപ്പിക്കും. കൂടുതല്‍ ഉമ്മ കൊടുത്തും വീണ്ടും സമാധാനിപ്പിക്കും. എന്റെ കുഞ്ഞിനെ ഞാന്‍ സ്‌നേഹിക്കുന്നു. വളരെ വേഗത്തിലാണ് നീ വളരുന്നത്. പരസ്പരം കെട്ടിപ്പിടിച്ച് കാലങ്ങളോളം കിടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഹാപ്പി ബര്‍ത്ത്‌ഡേ റായന്‍. അപ്പയും അമ്മയും നിന്നെ സ്‌നേഹിക്കുന്നു.- മേഘ്ന രാജ് കുറിച്ചു. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കുഞ്ഞ് ചീരുവിന് ആശംസകളുമായി എത്തുന്നത്. 

ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗം

ഹൃദയാഘാത‌ത്തെ തുടർന്ന് ചിരഞ്ജീവി സർജ മരിക്കുന്ന സമയത്ത് നാലുമാസം ​ഗർഭിണിയായിരുന്നു മേഘ്ന. അപ്രതീക്ഷിതമായുണ്ടായ ഭർത്താവിന്റെ വേർപാടിനെ മനധൈര്യത്തോടെ തരണം ചെയ്താണ് മേഘ്ന കുഞ്ഞിന് ജനന്മം നൽകിയത്. മകൻ ജനിച്ചത് മുതലുള്ള ഓരോ കാര്യങ്ങളും മേഘ്ന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പത്താം മാസത്തിലാണ് മേഘ്ന കുഞ്ഞിന്  പേരിട്ടതെങ്കിലും, അതുവരെ ജൂനിയർ സി എന്നാണ് എല്ലാവരും റയാനെ വിളിച്ചിരുന്നത്. ഇപ്പോൾ അഭിനയത്തിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് താരം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com