

പുതിയ സ്‌കിൻ കെയർ ബ്രാൻഡ് പരിചയപ്പെടുത്തി നയൻതാര. ‘9 സ്‌കിൻ’ എന്ന് പേരിട്ടിരിക്കുന്ന ബ്രാൻഡിന്റെ വെബ്‌സൈറ്റ് ലോഞ്ച് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് പ്രഖ്യാപിച്ചത്. ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക വിൽപന സെപ്‌റ്റംബർ 29ന് ആരംഭിക്കുമെന്നും ഇൻസ്റ്റഗ്രാമിൽ താരം അറിയിച്ചു.
'ആറ് വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലം ഇന്ന് നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. പ്രകൃതിയും ആധുനിക ശാസ്ത്രവും നാനോയുടെ പിന്തുണയുള്ള സമവാക്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് വേണ്ടി അമൂല്യമായ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ നിത്യേനയുള്ള ചർമ സംരക്ഷണത്തിന് വേണ്ടി ഞങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ആധുനിക പ്രകൃതിദത്തമായ ഘടകങ്ങളും ശാസ്ത്രീയതയും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേർന്നതാണ്. ആത്മപ്രണയത്തിനായുള്ള ഈ യാത്രയിൽ ഞങ്ങളോടൊപ്പം പങ്കുചേരൂ.
ഞങ്ങൾ നിങ്ങൾക്കായി '9 സ്കിൻ' ഔദ്യോഗികമായി അവതരിപ്പിക്കുന്നു. നിങ്ങളുടെ ചർമ്മം അർഹിക്കുന്ന സ്നേഹത്തിന്റെ പരിലാളനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. സ്വയം പ്രണയിക്കുകയാണ് നമ്മൾ എല്ലാവരും ചെയ്യേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 9 സ്കിൻ അതിന്റെ യാത്ര സെപ്റ്റംബർ 29-ന് ആരംഭിക്കും. അതിശയകരമായ ഒരു ചർമ സംരക്ഷണ അനുഭവത്തിനായി തയ്യാറെടുക്കുക'–നയൻതാര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. ലേഡി സൂപ്പർസ്റ്റാറിന്റെ പുതിയ ചർമ്മസംരക്ഷണ ടിപ്സിനായി തങ്ങൾ കാത്തിരിക്കുന്നുയെന്നായിരുന്നു പലരും കമന്റ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates