'അമ്മ എന്ന നിലയിൽ നിനക്ക് പത്തിൽ പത്താണ്'; ആദ്യ മാതൃദിനം ആഘോഷിച്ച് നയൻതാര; കുറിപ്പുമായി വിഘ്‌നേഷ്

ഉയിർ ഉലകത്തിനൊപ്പം ആദ്യ മാതൃദിനം ആഘോഷിച്ച് നയൻതാര 
ഉയിർ ഉലകത്തിനൊപ്പം നയൻതാര, വിഷ്‌നേഷ്/ ചിത്രം ഇൻസ്റ്റാ​ഗ്രാം
ഉയിർ ഉലകത്തിനൊപ്പം നയൻതാര, വിഷ്‌നേഷ്/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Updated on: 
1 min read

ആദ്യ മാതൃദിനം ആഘോഷിക്കുന്ന നയൻതാരയ്‌ക്ക് ആശംസകൾ നേർന്ന് ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ. 'പ്രിയപ്പെട്ട നയൻ, ഒരു അമ്മ എന്ന നിലയിൽ നിനക്ക് പത്തിൽ പത്താണ്. നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു... തങ്കമേ, ഞങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരം' എന്ന് നയൻതാരയുടെയും മക്കളുടെയും ചിത്രം പങ്കുവെച്ച് വിഘ്നേഷ് കുറിച്ചു.

ഏറ്റവും അനു​ഗ്രഹീതരായ മക്കളെ ഞങ്ങൾക്ക് നൽകിയതിൽ ദൈവത്തിനും ലോകത്തിലെ എല്ലാ നന്മകൾക്കും നന്ദി അറിയിക്കുന്നുവെന്നും വിഘ്‌നേഷ് കുറിപ്പിൽ പറഞ്ഞു. ഉയിർ, ഉലകം എന്നാണ് കുഞ്ഞുങ്ങൾക്ക് പേരിട്ടിരിക്കുന്നത്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍ ശിവ എന്നും ഉലകിന്റെ യഥാർഥ പേര് ദൈവിക് എന്‍ ശിവ എന്നുമാണ്. ഇതിൽ 'എൻ' എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്നേഷ് പറയുന്നു. 

വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം 2022 ജൂണിലായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഒക്ടോബർ ഒമ്പതിനായിരുന്നു ഇവർക്കും ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചത്. ചെറിയ ഇടവേളയ്‌ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ് നയൻതാര. പത്താന് ശേഷം ഷാറൂഖ് നായകനാകുന്ന ജവാനിൽ ഒരു പ്രധാന വേഷത്തിൽ നയൻതാര എത്തുന്നുണ്ട്. തമിഴ് സംവിധായകൻ അറ്റ്ലി കുമാർ ഒരുക്കുന്ന ചിത്രത്തിൽ സേതുപതിയാണ് വില്ലൻ.

ഈ വാർത്ത കൂടി വായിക്കൂ ​

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER