‘ഓൾ ഈസ് വെൽ’; ഫഹദ് സുഖംപ്രാപിക്കുന്നു, ചിത്രം പങ്കുവച്ച് നസ്രിയ 

ഇരുവരുടെയും കൈകൾ ചേർത്തുവച്ചുള്ള ഒരു ചിത്രവും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്
നസ്രിയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
നസ്രിയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
Updated on
1 min read

ഷൂട്ടിങ്ങിനിടെ പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരിക്കുന്ന നടൻ ഫഹദ് ഫാസിലിന്റെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ച് വെളിപ്പെടുത്തി നസ്രിയ. ‘ഓൾ ഈസ് വെൽ’ എന്നാണ് ഫഹദിന്റെ ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചത്.  ഫഹദ് വിശ്രമിക്കുന്ന ചിത്രമാണ് നടി പങ്കുവച്ചത്. ഇതിനൊപ്പം ഇരുവരുടെയും കൈകൾ ചേർത്തുവച്ചുള്ള ഒരു ചിത്രവും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 

ദുൽഖർ സൽമാൻ, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, അന്ന ബെൻ തുടങ്ങി നിരവധി താരങ്ങളാണ് പോസ്റ്റിന് കമന്റ് കുറിച്ചിരിക്കുന്നത്. പരിക്കേ പെട്ടന്ന് ഭേദമാകട്ടെ എന്നാണ് കമന്റ് ബോക്സിൽ നിറയുന്ന ആശംസ. മാർച്ച് മൂന്നാം തീയതിയാണ് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഫഹദിന് പരിക്കേറ്റത്.  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ താരത്തെ കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മൂക്കിന്റെ എല്ലിന് ചെറിയ പൊട്ടലേറ്റതിനെ തുടർന്നായിരുന്ന ശസ്ത്രക്രിയ.

പുതിയ ചിത്രം മലയൻകുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്. ഷൂട്ടിങ്ങിനായി ഏലൂരിലെ സ്റ്റുഡിയോയിൽ നിർമിച്ച വീടിന്റെ മുകളിൽ നിന്നാണ് താരം വീണത്. ചിത്രീകരണത്തിനിടെ മുകളിൽ നിൽക്കുകയായിരുന്ന താരത്തിന് ബാലൻസ് നഷ്ടപ്പെടുകയായിരുന്നു.  സംഭവത്തെ തുടർന്ന് ഷൂട്ടിങ്ങിന് ഇടവേള നൽകിയിരിക്കുകയാണ്. 

മഹേഷ് നാരായണന്റെ തിരക്കഥയിൽ ഫഹദിനെ നായകനാക്കി സജിമോൻ ഒരുക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. ഫാസിലാണ് നിർമാതാവ്. സെഞ്ച്വുറി ഫിലിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com