'ഇതുവരെ പ്രണയിക്കാത്തപോലെ പ്രണയിക്കൂ', കന്നി തെലുങ്ക് ചിത്രത്തിന്റെ പേര് പുറത്തുവിട്ട് നസ്രിയ  

'അണ്ടെ സുന്ദരാനികി' എന്നാണ് ചിത്രത്തിന്റെ പേര്
'ഇതുവരെ പ്രണയിക്കാത്തപോലെ പ്രണയിക്കൂ', കന്നി തെലുങ്ക് ചിത്രത്തിന്റെ പേര് പുറത്തുവിട്ട് നസ്രിയ  
Updated on: 
1 min read

നസ്രിയയും നാനിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു. 'അണ്ടെ സുന്ദരാനികി' എന്നാണ് ചിത്രത്തിന്റെ പേര്. നസ്രിയയുടെ കന്നി തെലുങ്ക് ചിത്രമാണിത്. നാനിയുടെ കരിയറിലെ 28-ാമത്തെ ചിത്രവും. 

വിവേക് ആത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. "ഇതുവരെ പ്രണയിക്കാത്തപോലെ പ്രണയിക്കൂ, ഇതുവരെ ചിരിക്കാത്ത പോലെ ചിരിക്കൂ" എന്ന് കുറിച്ചാണ് നസ്രിയ ചിത്രത്തിന്റെ കർട്ടൺ റെയിസർ പങ്കുവച്ചത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമാണം. 

ഫഹദ് നായകനായ ട്രാൻസ് ആണ് നസ്രിയയുടേതായി ഒടുവിൽ റിലീസായ ചിത്രം. പിന്നീട് ഷംസു സയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകൻ എന്ന സിനിമയിൽ അതിഥി വേഷത്തിൽ നട‌ി എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER