പക്ഷികളും പൂക്കളും നിറഞ്ഞ ലഹങ്ക, ബ്രാലെറ്റ് ടോപ്പ്; നേഹ ശര്‍മയെ വിമർശിച്ചും അനുകൂലിച്ചും സോഷ്യൽമീഡിയ

മാസങ്ങൾ എടുത്ത് തുന്നിയ ലഹങ്ക
നേഹ ശര്‍മ, അനിത ഷെട്ടി ബോംബെ ഫാഷന്‍ വീക്കില്‍/ ചിത്രം ഇൻസ്റ്റാ​ഗ്രം
നേഹ ശര്‍മ, അനിത ഷെട്ടി ബോംബെ ഫാഷന്‍ വീക്കില്‍/ ചിത്രം ഇൻസ്റ്റാ​ഗ്രം
Updated on
1 min read

ബോംബെ ഫാഷന്‍ വീക്കില്‍ തിളങ്ങി  നടി നേഹ ശര്‍മ. പക്ഷികളും പൂക്കളും നിറഞ്ഞ മഞ്ഞ ലഹങ്കയിൽ അതിസുന്ദരിയായാണ് നേഹ പ്രത്യക്ഷപ്പെട്ടത്. പ്രകൃതി സൗന്ദര്യത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ഈ ലഹങ്ക ചെയ്‌തതെന്ന് ഡിസൈനർ അനിത ഷെട്ടി പറഞ്ഞു.

മുത്തുകളും സ്വീകൻസുകളും ഉയോ​ഗിച്ച് മാസങ്ങളെടുത്താണ് ഈ രൂപങ്ങൾ ലഹങ്കയിൽ തുന്നിച്ചേർത്തത്. ബ്രാലെറ്റ് പോലെ തോന്നിപ്പിക്കുന്ന ടോപ്പാണ് ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഫുള്‍ സ്ലീവിലുള്ള ടോപ്പിന്റെ കൈയിലും സ്വീക്കൻസുകൾ പിടിപ്പിച്ചിട്ടുണ്ട്. ദുപ്പട്ടയിലും അതേരീതിയിൽ സ്വീക്കൻസ് വർക്ക് ചെയ്‌തിട്ടുണ്ട്. ഇതോനൊപ്പം പച്ചക്കല്ലുകളോടു കൂടിയ ഹെവി നെക്‌ലേസ് ഔട്ട്ഫിറ്റിനൊപ്പം ചേർന്നു നിന്നു. 

ഫാഷൻ ഷോയുടെ ചിത്രങ്ങൾ താരം ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേർ താരത്തെ വിമർശിച്ചും അനുകൂലിച്ചും രം​ഗത്തെത്തി. ​ഗ്ലാമർ മോഡലുകളായ പൂനം പാണ്ഡയോടും ഉര്‍ഫി ജാവേദിനോടു ചേർത്ത് പലരും താരത്തെ താരതമ്യപ്പെടുത്തി. ടോപ്പ് ധരിക്കാതിരിക്കുന്നതായിരുന്നു ഇതിലും നല്ലതെന്ന് ആളുകൾ കമന്റ് ചെയ്‌തു. അതേസമയം എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവരവരാണെന്ന് താരത്തെ അനുകൂലിച്ചും ആളുകൾ കമന്റു ചെയ്‌തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com