കോൾഡ് ഷോൾഡർ ​ഗൗണിനൊപ്പം ഷൂസ് , സ്റ്റൈലിഷ് ലുക്കിൽ പാർവതി; ചിത്രങ്ങൾ

പേസ്റ്റൽ നിറത്തിൽ ഫ്‌ളോറൽ പ്രിന്റുകളോടു കൂടിയതാണ് ഗൗൺ
പാർവതി നായർ/ ചിത്രം: ഇൻസ്റ്റ​ഗ്രാം
പാർവതി നായർ/ ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

നടി പാർവതി നായരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഫുൾ ലെങ്ത് ഡീപ് നെക്ക് കോൾഡ് ഷോൾഡർ ഡ്രസാണ് ചിത്രങ്ങളിൽ നടിയുടെ വേഷം.

പേസ്റ്റൽ നിറത്തിൽ ഫ്‌ളോറൽ പ്രിന്റുകളോടു കൂടിയതാണ് ഗൗൺ. ഇതിനൊപ്പം ഷൂസ് ധരിച്ചാണ് വ്യത്യസ്തത കൊണ്ടുവന്നിരിക്കുന്നത്.  

മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയ പാർവതി വി കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ്, നീ കൊ ഞാ ചാ, ജെയിംസ് ആൻഡ് ആലീസ്, നിമിർ, നീരാളി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. കന്നഡയിലും തമിഴിലും അഭിനയിച്ചിട്ടുള്ള താരത്തിന്റെ അജിത് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com